Monday, August 26, 2019 Last Updated 7 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 12.57 PM

ആന്ധ്രയിലെ കര്‍ഷകന് കൃഷിയിടത്ത് നിന്നും കിട്ടിയത് 50 ലക്ഷത്തിന്റെ വജ്രം ; സ്ഥലത്തെ സ്വര്‍ണ്ണ വ്യാപാരിക്ക് വിറ്റത് 13.5 ലക്ഷത്തിന്

uploads/news/2019/07/323868/diomond.jpg

തിരുപ്പതി: ആന്ധ്രാപ്രദേശിലെ റായലസീമയില്‍ കൃഷിയിടത്ത് നിന്നുള്ള കര്‍ഷകരുടെ ഈ വര്‍ഷത്തെ 'വജ്രവേട്ട' തുടങ്ങി. 60 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം ഒരു കര്‍ഷകന്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. കുര്‍ണൂല്‍ ജില്ലയിലെ ഗൊല്ലാവനേപ്പള്ളിയിലെ സ്വന്തം വയലില്‍ നിന്നുമാണ് ഇത്തവണയും വിലകൂടിയ വജ്രം കണ്ടെത്താനായിരിക്കുന്നത്. അരക്കോടിക്ക് മേല്‍ വില മതിക്കുന്ന വജ്രം സ്ഥലത്തെ സ്വര്‍ണ്ണ വ്യാപാരിക്ക് കര്‍ഷകന്‍ വിറ്റത് 13.5 ലക്ഷത്തിനാണ്. വജ്രവേട്ട റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഈ പ്രദേശത്തേക്ക് ആള്‍ക്കാരുടെ ഒഴുക്കാണ്.

അല്ലാ ബക്ഷ് എന്ന വ്യാപാരിയാണ് വജ്രം വാങ്ങിയതെന്നാണ് വിവരം. വാര്‍ത്ത ജില്ലയില്‍ കാട്ടുതീ പോലെ പടര്‍ന്നിട്ടുണ്ടെങ്കിലും തങ്ങള്‍ക്ക് ഇതേക്കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം വജ്രത്തിന്റെ വലിപ്പം, നിറം, ഭാരം എന്നിവയെക്കുറിച്ച് ഒരു വിവരവുമില്ല. സംഭവം അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കുര്‍ണൂല്‍ ജില്ലയില്‍ കാലവര്‍ഷം തുടങ്ങിയ ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ വജ്രവേട്ടയാണ് ഇത്. നേരത്തേ ജൂണ്‍ 12 ന് ഒരു ആട്ടിടയന്‍ എട്ടു കാരറ്റ് വജ്രം കിട്ടിയിരുന്നു. ജോന്നാഗിരി ഗ്രാമത്തിലൂടെ ആടുകളെ തെളിച്ചു കൊണ്ടു പോകുമ്പോഴായിരുന്നു ഇത്. 50 ലക്ഷം രൂപ വില മതിക്കുന്ന വജ്രം പക്ഷേ 20 ലക്ഷത്തിന് ഇയാള്‍ വിറ്റു.

കൃഷ്ണാനദിയുടെ കൈവഴികളായ തുംഗഭദ്രാ, ഹുന്‍ഡ്രി തീരത്ത് നിന്നും ചെറിയ വജ്രങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ കര്‍ഷകരും അന്യസംസ്ഥാന തൊഴിലാളികളും നദീതീരങ്ങളില്‍ താമസിച്ചു തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വജ്രഖനിയായി മാറിയിരിക്കുന്ന കുര്‍ണൂല്‍ ജില്ലയില്‍ കാലവര്‍ഷ സമയത്ത് വജ്രത്തിനായുള്ള തെരച്ചില്‍ വ്യാപകമാണ്. ജോന്നാഗിരി, തുഗ്ഗാളി, മഡിക്കേര, പാഗിദിരായ്, പേരാവളി, മഹാനന്ദി, മഹാദേവപുരം തുടങ്ങി എല്ലാ ഗ്രാമങ്ങളിലും മണ്‍സൂണ്‍ സീസണ്‍ അവസാനിക്കും വരെ വജ്ര വേട്ടയ്ക്കായി കര്‍ഷകര്‍ എത്തുന്നത് പതിവാണ്.

ശക്തമായ മഴയില്‍ മണ്ണിന്റെ മേല്‍പ്പാളി ഒഴുകിപോകുന്നതിനെ തുടര്‍ന്ന് മണ്ണില്‍ പൂഴ്ന്നു കിടക്കുന്ന രീതിയില്‍ വജ്രം തെളിയാറുണ്ട്. കുര്‍ണൂലിലെ വജ്രവേട്ടയ്ക്ക് വന്‍ പ്രചാരം കിട്ടിയതോടെ തമിഴ്‌നാട്, കര്‍ണാടക, തെലൂങ്കാന, മഹാരാഷ്ട്ര തുടങ്ങി മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലും ആള്‍ക്കാര്‍ വജ്രം തേടി നദിക്കരയിലേക്ക് എത്താറുണ്ട്്. പ്രധാനമായും വജ്രം കണ്ടെത്തുന്നത് സിരിവെല്ലായിലെ സര്‍വ നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ പരിസരങ്ങളിലായിട്ടാണ്. വിജയനഗര സാമ്രാജ്യത്തിലെ ശ്രീ കൃഷ്ണദേവരായരുടെ മന്ത്രി തിമ്മരശു ഭൂമിക്കടിയില്‍ ഒളിപ്പിച്ചിരുന്ന നിധിയുടെ അവശിഷ്ടങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്ന വജ്രങ്ങളെന്നാണ് വിലയിരുത്തല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW