Wednesday, August 07, 2019 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 12.13 PM

സിനിമ നിര്‍മ്മിക്കാനായി പണം കണ്ടെത്താന്‍ കമിതാക്കള്‍ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി; സംഭവത്തിന് പിന്നില്‍ വന്‍ ആസൂത്രണം; തട്ടിക്കൊണ്ട് പോകലും പണം ചോദിക്കലുമൊക്കെ സിനിമ സ്റ്റൈലില്‍

kidnapped kid

ചെന്നൈ: സിനിമ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താനായി കമിതാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി. ഇരുവരെയും പോലീസ് പിടികൂടി. ചില സിനിമകളില്‍ അഭനയിച്ചിട്ടുള്ള കമിതാക്കള്‍ കൂടിയായ മുഹമ്മദ് സെയ്ദ്(30), അംബിക(28) എന്നിവരാണ് പിടിയിലായത്. ഷേണായ് നഗറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്.

ഇരുവരും ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിനായി തട്ടിക്കൊണ്ട് പോകുന്നതിന്റെ വീഡിയോകള്‍ ഇരുവരും യൂട്യൂബില്‍ കണ്ടിരുന്നു. ഷേണായ് നഗറിലെ എന്‍ജിനിയര്‍-ഡോക്ടര്‍ ദമ്പതിമാരുടെ വീട്ടില്‍ ജോലിക്കുനിന്നിരുന്ന അംബിക അവിടുത്തെ മൂന്ന് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. സകൂള്‍ വിട്ട് വന്ന കുട്ടിയെ വിളിക്കാനായി പോയത് അംബികയാണ്. ഇരുവരെയും കാണാതായതോടെ അമ്മ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് അംബികയെയും കുട്ടിയെയും തട്ടിക്കൊണ്ട് പോയതാണെന്നും വിട്ട് കിട്ടണമെങ്കില്‍ 60 ലക്ഷം രൂപ നല്‍കണമെന്നും സന്ദേശം എത്തി. ഇതോടെ കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചു. പോലീസ് അന്വേഷണത്തില്‍ അംബിക കുട്ടിയുമായി കാറില്‍ കയറുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഈ കാര്‍ സെയ്ദിന്റെതാണെന്ന് കണ്ടെത്തിയ പോലീസ് രാത്രിതന്നെ കാര്‍ പിന്തുടര്‍ന്ന് പിടികൂടി. പിടിയിലായ സെയ്ദ് കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് കോവളത്തിനടുത്തുള്ള റിസോര്‍ട്ടില്‍ നിന്നും രക്ഷിച്ചു.

അംബികയുടെ പൂര്‍വ പശ്ചാത്തലമോ മറ്റു വിവരങ്ങളോ അന്വേഷിക്കാതെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് അംബികയെ വീട്ടുകാര്‍ ജോലിക്കെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW