Tuesday, August 20, 2019 Last Updated 40 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 12.14 PM

'വീടുകള്‍ കഴിയുന്നത് നമ്മുടെ പണം ഉപയോഗിച്ച് , എന്നിട്ടും കൂറ് ബിജെപിക്കാരോട്' ; ബിജെപിക്കാരുടെ കടയില്‍ നിന്നും സാധനം വാങ്ങരുതെന്ന് മുസ്‌ളീങ്ങളോട് സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എ

uploads/news/2019/07/323862/sp-MLA.jpg

ലക്‌നൗ: ബിജെപിക്കാരുടെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുകയോ അവരുമായി സഹകരിക്കുകയോ ചെയ്യരുതെന്ന് മുസ്‌ളീം ഭൂരിപക്ഷമുള്ള ഗ്രാമത്തില്‍ സമാജ് വാദി പാര്‍ട്ടി എംഎല്‍എ യുടെ നിര്‍ദേശം. ഉത്തര്‍ പ്രദേശിലെ കെയ്‌രാന എംഎല്‍എ യായ സമാജ്‌വാദി പാര്‍ട്ടിയുടെ നാഹിദ് ഹസനാണ് തന്റെ മണ്ഡലത്തിലെ മുസ്ലീം ഭൂരിപക്ഷമുള്ള ഗ്രാമീണര്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പ്രദേശവാസികളായ മുസ്‌ളീങ്ങളോട് ബിജെപി അനുകൂലികളായരെ കുറേ നാളത്തേക്ക് ബഹിഷ്‌ക്കരിക്കാനാണ് ആഹ്വാനം. മുസ്‌ളീങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നതിലൂടെ അവര്‍ നല്‍കുന്ന പണം ഉപയോഗിച്ച് ജീവിക്കുന്നവര്‍ക്ക് കൂറ് പക്ഷേ ബിജെപിയോടാണെന്ന എംഎല്‍എ പറയുന്നു. കെയ്‌രാനയിലെയും സമീപ ഗ്രാമത്തിലെയും മുസ്‌ളീങ്ങളോട് പത്തു ദിവസത്തേക്കോ ഒരു മാസത്തേക്കോ ബിജെപി അനുകൂലികളായ കടക്കാരില്‍ നിന്നും ഒന്നും വാങ്ങരുത് എന്ന് നിര്‍ദേശം നല്‍കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.നമ്മുടെ പണം ഉപയോഗിക്കുന്നവര്‍ക്ക് എങ്ങിനെ ബിജെപിയെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ചോദിക്കുന്ന ഹസന്‍ ഇവര്‍ക്ക് ചോറ് ഇങ്ങും കൂറ് അങ്ങുമാണെന്നും പറയുന്നു.

കുറേ നാളത്തേക്ക് ഈ ഗ്രാമത്തിലെ ബിജെപി കച്ചവടക്കാരെ ബഹിഷ്ക്കരിക്കുക. അപ്പോഴേ അവര്‍ക്ക് മനസ്സിലാകു. ഇതിനായി മറ്റു ഗ്രാമത്തിലേക്കോ മറ്റെവിടെങ്കിലുമോ പോയി കുറേ നാളത്തേക്ക് സാധനങ്ങള്‍ വാങ്ങണം. അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരുമെങ്കിലും ഇക്കാര്യം നിങ്ങളുടെ സഹോദരങ്ങള്‍ക്ക് ഇടയില്‍ കൂടി പ്രചരിപ്പിക്കണം. നമ്മള്‍ സാധനങ്ങള്‍ വാങ്ങുന്നത് കൊണ്ടാണ് അവരുടെ വീടുകള്‍ കഴിയുന്നത്. അതുകൊണ്ട് നമുക്കും ബുദ്ധമുട്ടാണ്. എസ്പി എംഎല്‍എ ഗ്രാമീണരോട് പറയുന്നു. വര്‍ഗ്ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏരിയയായ കെയ്‌രാനയില്‍ മുസ്‌ളീങ്ങളാണ് കൂടുതല്‍.

2001 ലെ സെന്‍സസ് പ്രകാരം ഇവിടെ 60 ശതമാനം മുസ്‌ളീങ്ങളുണ്ട്. 52 ശതമാനം മാത്രമാണ് ഹിന്ദുക്കള്‍. മുസ്‌ളീങ്ങളെ പേടിച്ച് ഇവിടെ നിന്നും ഹിന്ദുക്കള്‍ പാലായനം ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW