Monday, August 19, 2019 Last Updated 46 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 11.37 AM

നവാസ് ഷരീഫിന് ജയിലില്‍ ടിവിയും എസിയും അനുവദിക്കില്ല: ആനുകൂല്യങ്ങള്‍ ഉടന്‍ റദ്ദാക്കുമെന്ന് ഇമ്രാന്‍ ഖാന്‍

uploads/news/2019/07/323860/imran.jpg

വാഷിങ്ടണ്‍ : പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീന് ജയിലില്‍ ടെലിവിഷനും എസിയും അനുവദിക്കില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ജയിലില്‍ എസി വേണമെന്നും വീട്ടില്‍ നിന്നും വീട്ടില്‍ നിന്നും ആഹാരം വേണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജ്യത്തെ പകുതിയോളം ജനങ്ങള്‍ക്ക് ടെലിവിഷനും എസിയും ഇല്ലാത്ത അവസ്ഥയാണെന്നും ഇമ്രാന്‍ വിശദീകരിച്ചു.

നവാസ് ഷെരീഫിന്റേത് എന്ത് തരത്തിലുള്ള ശിക്ഷയാണെന്നും അമേരിക്കയില്‍ പാകിസ്ഥാന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ ചോദിച്ചു. താന്‍ തിരികെ പാകിസ്ഥാനില്‍ എത്തിയാല്‍ ഉടന്‍ ഷരീഫിന് അനുവദിച്ചിരുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കും. ഇതോടെ പിഎംഎല്‍-എന്‍ നേതാവ് മറിലം ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് തനിക്ക് വ്യക്തമായി അറിയാം. എന്നാല്‍, അവരോട് പണം തിരികെ തരാന്‍ പറയുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിക്കേസിലാണ് നവാസ് ഷരീഫ് ഏഴു വര്‍ഷം ശിക്ഷിക്കപ്പെട്ട് ലാഹോറിലെ കോട് ലഖ്പത് ജയിലിലാണ് ശിക്ഷ അനുഭവിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW