Saturday, August 24, 2019 Last Updated 10 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 11.26 AM

ആലപ്പുഴയില്‍ വീട്ടമ്മ ദുരൂഹസാചര്യത്തില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍

uploads/news/2019/07/323858/alappuzha-murder.jpg

ആലപ്പുഴ : തുമ്പോളിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തയ്യില്‍വീട്ടില്‍ മറിയാമ്മ (70) നെയാണ് വീട്ടുവരാന്തയില്‍ ചോരവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് നേരത്തെ മരിച്ചതിനാല്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു മറിയാമ്മയുടെ താമസം. രാവിലെ പത്രം ഇടാന്‍ വീട്ടിലെത്തിയ ആളാണ് മറിയാമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു.

മറിയാമ്മയുടെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റിട്ടുണ്ട്. ശരീരത്തില്‍ നായ്ക്കള്‍ കടിച്ചതിന്റെ മുറിവുകളുമുണ്ട്. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതായതാകാമെന്നാണ് പോലീസ് നിഗമനം. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകളും പോലീസ് തള്ളിക്കളയുന്നില്ല.

പോലീസ് നായ, വിരളടയാള വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Ads by Google
Ads by Google
Loading...
TRENDING NOW