Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.42 AM

വിദ്യ വിലയേറിയതാണ്‌; വിദ്യാഭ്യാസം ചെലവേറിയതും

ഈപ്പച്ചന്‍ പള്ളിക്കൂടത്തില്‍ പോയിട്ടില്ല. പക്ഷേ, പൂത്ത കാശാണ്‌. അഞ്ച്‌ മുന്തിയ കാറുകള്‍, റിസോര്‍ട്ട്‌, പടക്ക കമ്പനി, ബസുകള്‍, ചിട്ടിക്കമ്പനി എന്നിങ്ങനെ പടര്‍ന്നു കിടക്കുന്ന ബിസിനസ്‌ സാമ്രാജ്യം. എല്ലാവരുടെയും നാട്ടിലുണ്ടാകും ഇത്തരക്കാര്‍. വിദ്യാഭ്യാസമില്ലാതെ പണക്കാരായവര്‍ കുറേപേര്‍ ഉണ്ടാകും.
എന്നാല്‍ പണമില്ലാതെ മികച്ച വിദ്യാഭ്യാസം നേടാന്‍ ബുദ്ധിമുട്ടാണ്‌. ഒരാളുടെ സാമര്‍ത്ഥ്യം കൊണ്ട്‌ ഒരു പരിധിവരെ വിദ്യാഭ്യാസം ആര്‍ജിക്കാന്‍ സാധിക്കുമെങ്കിലും ഇപ്പോള്‍ സമൂഹത്തില്‍ നിലവിലുള്ള വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ച്‌ മികച്ച സാങ്കേതികവിദ്യയയുടെ പിന്‍ബലത്തോടെ അറിവ്‌ സമ്പാദിക്കാന്‍ നല്ല മുതല്‍മുടക്ക്‌ വേണ്ടിവരും.

പ്രാഥമിക വിദ്യാഭ്യാസം

സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിട്ടു പഠിപ്പിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ ചിലരുടെയെങ്കിലും നെറ്റി ചുളിയും. സ്വകാര്യ സ്‌കൂളുകളിലെ പോലെ ഡിജിറ്റല്‍ക്ല ാസ്‌ റൂമും ഇ- ലേണിങ്ങും ഒന്നും നമ്മുടെ മക്കള്‍ക്ക്‌ കിട്ടുന്നില്ല എന്ന പരിഭവവും ഉണ്ടാകും. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കിട്ടുന്നത്‌ മികച്ച വിദ്യാഭ്യാസമാണ്‌.
ജീവിതമൂല്യവും ഒരു നല്ല പൗരനാകാനുള്ള പരിശീലനവും ഭൂമിയിലെ മറ്റു ജീവജാലങ്ങളുമായി ഒത്തിണങ്ങി ജീവിക്കാനുള്ള മനസും നേടുന്നത്‌ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ നിന്നാണ്‌. പക്ഷേ, വിവരസാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക്‌ അറുതിയില്ലാത്ത അവസ്‌ഥയാണ്‌. എന്‍റെ കുട്ടിക്ക്‌ ഒന്നും കിട്ടാതെ പോകരുതെന്നുള്ള വാശി അവര്‍ക്കുണ്ട്‌. പക്ഷേ കാര്യങ്ങള്‍ അത്ര നിസാരമല്ല.
മുന്‍പ്‌ മാതാപിതാക്കള്‍ കുട്ടിയുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യംവച്ച്‌ ഇന്‍ഷുറന്‍സ്‌ പോളിസിയും ആര്‍.ഡിയും തുടങ്ങുമായിരുന്നു. വലിയൊരു നീക്കിയിരിപ്പ്‌ അല്ലെങ്കിലും കുട്ടിക്ക്‌ 18-20 വയസാകുമ്പോള്‍ തെറ്റില്ലാത്തൊരു തുക അതില്‍ നിന്ന്‌ കിട്ടുകയും അത്‌ അഡ്‌മിഷന്‌ ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ ഇന്നത്തെ കാലത്ത്‌ പ്രാഥമിക വിദ്യാഭ്യാസം തന്നെ വളരെ ചെലവേറിയതായി മാറിയിരിക്കുകയാണ്‌.
സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം വിവിധ ആപ്പുകളും ഡിജിറ്റല്‍ പഠന സംരഭങ്ങളും ഇന്ന്‌ വിപണി അടക്കി വാഴുകയാണ്‌. ഇവയ്‌ക്കൊക്കെ സാധാരണക്കാരന്‌ ചിന്തിക്കാന്‍ പോലും പറ്റാത്തത്ര വിലയുമുണ്ട്‌. ഒരു കുട്ടിക്ക്‌ ഈ വിധം 12-ാംക്ല ാസ്‌ വരെ പഠിക്കാന്‍ കുറഞ്ഞത്‌ ആറു മുതല്‍ 10 ലക്ഷം രൂപ വരെ വേണ്ടി വരും.
അതായത്‌ ചെറിയക്ല ാസ്‌ മുതല്‍ തന്നെ വിദ്യാഭ്യാസച്ചെലവിന്‌ പതിന്‍മടങ്ങ്‌ വര്‍ധനയാണ്‌ ഓരോ വര്‍ഷവും സംഭവിച്ചിരിക്കുന്നത്‌. അതുകൊണ്ട്‌ പരമ്പരാഗത രീതിയായ ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസമാഹരണത്തിനു പുറമേ പ്രാഥമിക വിദ്യാഭ്യാസം മികച്ചതാക്കാനുള്ള ആവശ്യകതയും ഏറിവരുന്നുണ്ട്‌. ചിലപ്പോള്‍ നമ്മുടെ ആഗ്രഹം അനുസരിച്ചാകില്ല കുട്ടിയുടെ ആവശ്യങ്ങള്‍ ഉടലെടുക്കുക. അവര്‍ ആവശ്യപ്പെടുന്ന പഠന സാഹചര്യം നാം ഒരുക്കിയില്ലെങ്കില്‍ അത്‌ എന്നും ഒരു നഷ്‌ടമായി നിലനില്‍ക്കും. 20 വയസുവരെ ഒരാള്‍ നേടുന്ന വിദ്യാഭ്യാസവും അറിവുമാണ്‌ അയാളുടെ ജീവിതാവസാനം വരെ അയാളെ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. അതുകൊണ്ട്‌ അതിലൊരു വീഴ്‌ചയ്‌ക്ക് ഇടവരുത്താതെ ശ്രദ്ധിക്കണം.

വിദ്യാഭ്യാസത്തിനുള്ള ധനസമാഹരണം

വിവാഹശേഷം കുട്ടിയുണ്ടായിക്കഴിഞ്ഞ്‌ ഒരു നിക്ഷേപം തുടങ്ങാം എന്നു കരുതുന്നുണ്ടെങ്കില്‍ ആ ചിന്തയാണ്‌ ആദ്യം മാറ്റേണ്ടത്‌. ചുരുക്കി പറഞ്ഞാല്‍ കുറഞ്ഞത്‌ 25-ാം വയസിലെങ്കിലും ഒരാള്‍ നിക്ഷേപം തുടങ്ങിയാല്‍ മാത്രമേ സ്വന്തം കാര്യങ്ങള്‍ക്കും കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള പണം കണ്ടെത്താനാവുകയുള്ളൂ. അത്‌ എന്തുകൊണ്ടാണെന്നുള്ളതിന്റെ ഉദാഹരണം ഇനി നമുക്ക്‌ നോക്കാം.
ഒരു ദമ്പദികള്‍ക്ക്‌ 30-ാം വയസില്‍ കുട്ടിയുണ്ടാവുന്നതായി സങ്കല്‍പ്പിച്ചാണ്‌ ഈ ഉദാഹരണം പറയുന്നത്‌. അവര്‍ക്ക്‌ 35 വയസാകുമ്പോള്‍ കുട്ടിക്ക്‌ അഞ്ചു വയസാകും. ആ സമയത്ത്‌ വിദ്യാഭ്യാസത്തിലേക്കായി അഞ്ചു ലക്ഷം രൂപ വേണ്ടിവരുന്ന ഒരു സ്‌ഥിതി വിശേഷമാണ്‌ ടേബിളില്‍.

പ്രതിമാസം എട്ട്‌ ശതമാനം പലിശനിരക്ക്‌ പ്രതീക്ഷിച്ചാണ്‌ നിക്ഷേപം നടത്തുന്നത്‌. കുട്ടിയുണ്ടായിക്കഴിഞ്ഞതിന്‌ ശേഷം അഞ്ചു വര്‍ഷത്തേക്ക്‌ നിക്ഷേപിക്കാന്‍ തീരുമാനിച്ചാല്‍ എട്ട്‌ ശതമാനം പലിശനിരക്കില്‍ പ്രതിമാസം 6760 രൂപ നിക്ഷേപിക്കേണ്ടി വരും. ഇത്‌ ചിലപ്പോള്‍ വലിയൊരു തുകയായി തോന്നാം. ഇത്‌ കുറയ്‌ക്കാന്‍ നമുക്ക്‌ സാധിക്കും. ഒരാള്‍ തന്റെ 25-ാം വയസില്‍ തന്നെ നിക്ഷേപം തുടങ്ങുകയാണെങ്കില്‍ അയാള്‍ക്ക്‌ മൊത്തം 10 വര്‍ഷം നിക്ഷേപിക്കാനുള്ള സമയം ലഭിക്കും. ഇങ്ങനെ നിക്ഷേപിക്കുമ്പോള്‍ പ്രതിമാസം 2715 രൂപ മാത്രമാണ്‌ വേണ്ടിവരിക.
ഇതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യമെടുത്താല്‍ 30 ലക്ഷം രൂപ ലക്ഷ്യം വച്ചുള്ള ഒരു നിക്ഷേപം ഒരാള്‍ 15 വര്‍ഷം കൊണ്ട്‌ സ്വരൂപിക്കാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ പ്രതിമാസം 8612 രൂപ നിക്ഷേപിക്കണം. ഇതുതന്നെ, നേരത്തേയുള്ള കണക്കനുസരിച്ച്‌ 25-ാം വയസില്‍ തുടങ്ങിയാല്‍ കുട്ടിക്ക്‌ 20 വയസാകുമ്പോഴേക്കും 30 ലക്ഷം കരസ്‌ഥമാക്കാന്‍ എട്ട്‌ ശതമാനം പലിശനിരക്കില്‍ 3150 രൂപ പ്രതിമാസം നിക്ഷേപിച്ചാല്‍ മതിയാകും. ഇങ്ങനെ നോക്കിയാല്‍ മൊത്തം 6000 രൂപ നിക്ഷേപിച്ചാല്‍, 25 വയസുള്ളയാള്‍ക്ക്‌ തന്റെ കുട്ടിയുടെ പഠനാവശ്യങ്ങള്‍ക്കായി ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല. ചുരുക്കി പറഞ്ഞാല്‍ 25 എന്ന പ്രായം ചിന്തിക്കാനും ഭാവിയിലേക്കുള്ള ആവശ്യങ്ങള്‍ക്കായി ആസൂത്രണം ചെയ്യാനുമുള്ളതാണ്‌. അതിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കാനാണെങ്കില്‍ ഒരു ജോലി കിട്ടിയ ഉടനെ വരുമാനത്തിന്റെ 25 ശതമാനമെങ്കിലും ഭാവിയിലേക്കായി നീക്കിവച്ചില്ലെങ്കില്‍ സാധാരണക്കാരന്‌ ജീവിതലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ പ്രയാസമാണ്‌. കാരണം, നമ്മള്‍ ഈപ്പച്ചന്‍മാരല്ലാത്തതു കൊണ്ട്‌.

വിജയാനന്ദപ്രഭു

Ads by Google
Monday 22 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW