Tuesday, August 20, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 08.58 PM

രണ്ട് കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഒരു തൃണമുല്‍ എം.എല്‍.എ പോലുമില്ലെന്ന് ബി.ജെ.പി

BJP, TMC

കൊല്‍ക്കത്ത: ബംഗാളില്‍ രണ്ട് കോടി രൂപ മാര്‍ക്കറ്റ് വിഷയമുള്ള ഒറ്റ തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എയുമില്ലെന്ന് ബി.ജെ.പി. തൃണമുല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ ബി.ജെ.പി രണ്ട് കോടി രൂപയും പെട്രോള്‍ പമ്പും വാഗ്ദാനം ചെയ്യുന്നുവെന്ന മമതയുടെ ആരോപണത്തിന് മറുപടിയുമായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഒരു എം.എല്‍.എ വെളുപ്പെടുത്തിയ വിവരം ഇന്ന് കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണ് പരസ്യമാക്കിയത്.

മമതയുടെ വെളിപ്പെടുത്തലിന് മറുപടിയായി തൃണമുലില്‍ രണ്ട് കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള ഒരു എം.എല്‍.എ പോലുമില്ലെന്ന് പരിഹസിച്ച ദിലീപ് ഘോഷ് ജനങ്ങള്‍ക്ക് തങ്ങളുടെ എം.എല്‍.എമാര്‍ ആരാണെന്ന് പോലും അറിയില്ലെന്നും പരിഹസിച്ചു. റോഡില്‍ വെറുതെ നിന്നാല്‍ പോലും അവരെ വാങ്ങാന്‍ ആരുമുണ്ടാകില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മാത്രം തൃണമുല്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ നൂറ് എം.എല്‍.എമാരെ കൂറുമാറ്റിക്കുമെന്ന് ബി.ജെ.പി നേതാവ് മുകുള്‍ റോയിയും വെളിപ്പെടുത്തിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW