Thursday, August 22, 2019 Last Updated 7 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 08.28 PM

കര്‍ണാടക: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു

Karnataka MLAs , floor test

ബംഗളുരു: കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് എം.എല്‍.എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്വതന്ത്ര എം.എല്‍.എമാരായ എച്ച്. നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്പീക്കര്‍ രമേശ് കുമാര്‍ തങ്ങളുടെ രാജി സ്വീകരിക്കാത്തതിനെതിരെ വിമത എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതിനെതിരെ സ്പീക്കറും മുഖ്യമന്ത്രിയും സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അതിനിടെ നാളെ കര്‍ണാടക നിയമസഭയില്‍ നാളെ വിശ്വാസ വോട്ട് നടന്നേക്കും. ദിവസങ്ങളായി തുടുന്ന ചര്‍ച്ചകളും രാഷ്ട്രീയ നാടകങ്ങളും അവസാനിപ്പിച്ച് നാളെ വിശ്വാസ വോട്ടിന്റെ നടപടികളിലേക്ക് നീങ്ങാനാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് നേതൃത്വത്തിന്റെ തീരുമാനം. നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാത്ത വിമത എം.എല്‍.എമാരെ അയോഗ്യരാക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW