Saturday, August 24, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 07.47 PM

ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇറാന്‍, സ്ഥിരീകരിച്ച് കേന്ദ്രം: ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍

Iran, Seizure,  British ship

ന്യൂഡല്‍ഹി: ആശങ്കകള്‍ക്കൊടുവില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. ബ്രിട്ടീഷ് കപ്പലിലുള്ളവര്‍ സുരക്ഷിതരാണെന്ന് ഇറാന്‍ അറിയിച്ചുവെന്ന് കേന്ദ്രം വ്യക്തമാക്കി. കപ്പലിലുള്ള ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

കപ്പല്‍ പിടിച്ചെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും, ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ജീവനക്കാര്‍ കപ്പലിനുള്ളില്‍ തന്നെയാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കപ്പലിലേക്ക് കടന്നിട്ടില്ലാത്തതിനാല്‍ കപ്പലിനുള്ളിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നും ഇറാന്‍ പരോക്ഷമായി സൂചിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

കപ്പലില്‍ ഇന്ത്യക്കാര്‍ ഉണ്ടെന്ന് അറിഞ്ഞതിനു പിന്നാലെ അവരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതോടെയാണ് കപ്പല്‍ പിടിച്ചെടുത്ത വിവരം ഇറാന്‍ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിരിക്കുന്നത്.നിലവില്‍ ജീവനക്കാരെ മോചിപ്പിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം നടത്തിവരികയാണ്. കപ്പലില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വെച്ചാണ് ഇറാന്‍ ബ്രിട്ടീക് കപ്പല്‍ പിടിച്ചെടുത്തത്.

Ads by Google
Sunday 21 Jul 2019 07.47 PM
Ads by Google
Loading...
LATEST NEWS
TRENDING NOW