Thursday, August 22, 2019 Last Updated 5 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 07.52 PM

ആദ്യ ശ്രമത്തിലെ പിഴവുകള്‍ പരിഹരിച്ചു; ചന്ദ്രയാന്‍ 2-ന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി, വിക്ഷേപണം തിങ്കളാഴ്ച 2.43ന്

Chandrayaan-2

ചെന്നൈ: ചന്ദ്രയാന്‍ 2-ന്റെ കൗണ്ട് ഡൗണ്‍ ഐ.എസ്.ആര്‍.ഒയില്‍ തുടങ്ങി. 20 മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ വൈകുന്നേരം 6.43നാണ് തുടങ്ങിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.34ന് ചന്ദ്രയാന്‍ വിക്ഷേപിക്കും. ചന്ദ്രയാന്‍ 2ന്റെ വിക്ഷേപണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്നും ആദ്യ ശ്രമത്തില്‍ ഉണ്ടായ സാങ്കേതിക പിഴവുകള്‍ പരിഹരിച്ചുകഴിഞ്ഞുവെന്നും ഐ.എസ്.ആര്‍.ഒ മേധാവി കെ. ശിവന്‍ അറിയിച്ചു.

കൗണ്ട് ഡൗണില്‍ റോക്കറ്റിന്റെയും സ്‌പെയ്‌സ്‌ക്രാഫ്റ്റിന്റെയും സിസ്റ്റങ്ങള്‍ വിവിധ പരിശോധനകള്‍ക്ക് വിധേയമാകും. റോക്കറ്റ് എഞ്ചിന് ആവശ്യമായ ഇന്ധം നല്‍കുന്നതും ഈ ഘട്ടത്തിലാണ്. ജി.എസ്.എല്‍.വി എംകെ 3 ആണ് ചന്ദ്രയാന്‍ രണ്ടിനെയും വഹിച്ചുകൊണ്ടുപോകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ ആദ്യ ശ്രമം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.

ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണ് ചന്ദ്രയാന്‍ 2. ചന്ദ്രനില്‍ അധികം പഠനവിധേയമാകാത്ത ദക്ഷിണ പോളാര്‍ മേഖലയില്‍ പഠനം നടത്തുന്നതിനാണ് ചന്ദ്രയാന്‍ 2 വികസിപ്പിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും സങ്കീര്‍ണമായ പദ്ധതികളിലൊന്നും ചന്ദ്രയാന്‍ 2 ആണ്.

ഒരു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ 2-ല്‍ ഉള്‍പ്പെടുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി കോംപാസിറ്റ് ബോഡി എന്നാണ് സംയുക്തമായി പറയുന്നത്. 70 ഡിഗ്രി ദക്ഷിണ അക്ഷാംശത്തില്‍ നിന്നുമാണ് ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത്. ഇതുവരെയുള്ള ഐ.എസ്.ആര്‍.ഒ മിഷനുകളിലെ ഏറ്റവും ദക്ഷിണ അക്ഷാംശമാണ് ചന്ദ്രയാന്‍ 2-നായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കെ. ശിവന്‍ വ്യക്തമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW