Monday, August 26, 2019 Last Updated 17 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 03.14 PM

വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കോഹ്‌ലി നയിക്കും: വിക്കറ്റ് കീപ്പറായി പന്ത്, ശ്രേയസ് അയ്യറും, മനീഷ് പാണ്ഡേയും ടീമില്‍, ബുമ്ര ടെസ്റ്റില്‍

Virat Kohli,  India Squads, West Indies Tour

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. ടീമിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ) ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്.

ട്വന്റി20, ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളിലും വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് എംഎസ് ധോണി നേരത്തെ പിന്മാറിയിരുന്നു. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ട്വന്റി20-ഏകദിന മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചെങ്കിലും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്വന്റി20-ഏകദിന ടീമില്‍ നവ്ദീപ് സെയ്‌നി, ഖലീല്‍ അഹ്മ്മദ് എന്നീ പേസര്‍മാര്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മനീഷ് പാണ്ഡേയും ശ്രേയസ് അയ്യറും ബാറ്റ്‌സ്മാന്മാരുടെ നിരയില്‍ ഇടം പിടിച്ചു.

ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് പുറത്തായ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ട്വന്റി20-ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്തി. വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, ഹനമ വിഹാരി, ഉമേഷ് യാദവ് എന്നിവര്‍ ടെസ്റ്റ് സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്. മൂന്ന് വീതം ട്വന്റി20-ഏകദിന മത്സരങ്ങളും, രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തിലുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW