Monday, August 26, 2019 Last Updated 9 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.39 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
യു.ജി. ഏകജാലകം; ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌

ബിരുദപ്രവേശനത്തിനുള്ള ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ 23ന്‌ വൈകീട്ട്‌ നാലിനകം പ്രവേശനം നേടണം. ഫൈനല്‍ അലോട്ട്‌മെന്റില്‍ ആദ്യം അലോട്ട്‌മെന്റ്‌ ലഭിക്കുന്ന കോളജില്‍ സ്‌ഥിരപ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ ലഭിച്ചവരെ ഒഴിവാക്കിയാണ്‌ രണ്ടാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുന്നത്‌.

പി.ജി. ഏകജാലകം; ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌

പി.ജി. പ്രവേശനത്തിനായുള്ള ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ചവര്‍ 22ന്‌ വൈകീട്ട്‌ നാലിനകം പ്രവേശനം നേടണം. ഫൈനല്‍ അലോട്ട്‌മെന്റില്‍ ആദ്യം അലോട്ട്‌മെന്റ്‌ ലഭിക്കുന്ന കോളജില്‍ സ്‌ഥിരപ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനം അനുവദിക്കില്ല. ഒന്നാം ഫൈനല്‍ അലോട്ട്‌മെന്റ്‌ ലഭിച്ചവരെ ഒഴിവാക്കിയാണ്‌ രണ്ടാം ഫൈനല്‍ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിക്കുന്നത്‌.

പ്രാക്‌ടിക്കല്‍

രണ്ടാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌./സി.ബി.സി.എസ്‌.എസ്‌. (റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/റീഅപ്പിയറന്‍സ്‌), നാലാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌. (റഗുലര്‍) - ബി.എ. കഥകളി - വേഷം, സംഗീതം, അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌. (2013 2016 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/ റീഅപ്പിയറന്‍സ്‌) കഥകളി ചെണ്ട കോഴ്‌സുകളുടെ പ്രാക്‌ടിക്കല്‍ 24 മുതല്‍ 30 വരെ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളജില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

വൈവാവോസി

നാലാം സെമസ്‌റ്റര്‍ എം.ബി.എ. (2017 അഡ്‌മിഷന്‍ റഗുലര്‍/2015, 2016 അഡ്‌മിഷന്‍ സപ്ലിമെന്ററി) ജൂണ്‍ 2019 പരീക്ഷയുടെ വൈവാവോസിയും പ്രോജക്‌ട് മൂല്യനിര്‍ണയവും 22 മുതല്‍ ഓഗസ്‌റ്റ് മൂന്നുവരെ വിവിധ കോളജുകളില്‍ നടക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷാഫലം

മൂന്നാം സെമസ്‌റ്റര്‍ എം.കോം (സി.എസ്‌.എസ്‌. - റഗുലര്‍/ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് രണ്ടുവരെ അപേക്ഷിക്കാം.

നാലാം സെമസ്‌റ്റര്‍ പഞ്ചവത്സര ഡബിള്‍ ഡിഗ്രി ഇന്റഗ്രേറ്റഡ്‌ ബി.കോം എല്‍.എല്‍.ബി. ഓണേഴ്‌സ്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്നുവരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷഫലം

മൂന്നാം സെമസ്‌റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ്‌ ഡബിള്‍ ഡിഗ്രി ബി.ബി.എ., എല്‍.എല്‍.ബി. ഓണേഴ്‌സ്‌ പരീക്ഷയുടെ പുതുക്കിയ പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ഓഗസ്‌റ്റ് ഒന്നുവരെ അപേക്ഷിക്കാം.

സ്‌കോളര്‍ഷിപ്പ്‌; രേഖകള്‍ നല്‍കണം

ന്യൂനപക്ഷക്ഷേമ വകുപ്പ്‌ ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സി.എച്ച്‌. മുഹമ്മദ്‌ കോയ സ്‌കോളര്‍ഷിപ്പ്‌ (പുതിയത്‌, പുതുക്കല്‍), ഐ.ടി.സി. ഫീസ്‌ റീഇംപേഴ്‌സ്‌മെന്റ്‌ സ്‌കീം, സി.എ./ഐ.സി.ഡബ്ല്യു.എ./സി.എസ്‌. സ്‌കോളര്‍ഷിപ്പ്‌, പ്രഫ. ജോസഫ്‌ മുണ്ടശേരി സ്‌കോളര്‍ഷിപ്പ്‌ ഫോര്‍ ടാലന്റഡ്‌ സ്‌റ്റുഡന്റ്‌സ്‌ എന്നിവയ്‌ക്ക് 2015-16, 2016-17 വര്‍ഷം അര്‍ഹരായവര്‍ക്ക്‌ തുക ലഭ്യമായിട്ടില്ലെങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം തുക ലഭിക്കാത്തവര്‍ ബാങ്ക്‌ പാസ്‌ബുക്കിന്റെ പകര്‍പ്പ്‌, 2015 മുതല്‍ 2018 വരെയുള്ള ബാങ്ക്‌ സേ്‌റ്ററ്റ്‌മെന്റ്‌, അവാര്‍ഡ്‌ പട്ടികയുടെ പകര്‍പ്പ്‌ എന്നിവ 30ന്‌ മുമ്പായി scholarship.mw@dgmail.com എന്ന വിലാസത്തിലോ ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടറേറ്റ്‌, നാലാം നില, വികാസ്‌ ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ നല്‍കണം. 30ന്‌ ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

നാനോ സയന്‍സ്‌- നാനോ ടെക്‌നോളജിയില്‍ ജെ.ആര്‍.എഫ്‌.; അപേക്ഷ ക്ഷണിച്ചു

യു.ജി.സി. - ഡി.എ.ഇ. കണ്‍സോര്‍ഷ്യം ഫോര്‍ സയന്റിഫിക്‌ റിസര്‍ച്ച്‌ പ്ര?ജക്‌ടിലേക്ക്‌ ജൂനിയര്‍ റിസര്‍ച്ച്‌ ഫെലോഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. 'ഗാമറെ അസിസ്‌റ്റഡ്‌ ക്രോസ്‌ലിങ്‌ഡ് സിലിക്കണ്‍ റബര്‍ ബെയ്‌സ്‌ഡ് ഇ.എം.ഐ. ഷീല്‍ഡിങ്‌ മെറ്റീരിയല്‍' എന്ന വിഷയത്തിലാണ്‌ പ്ര?ജക്‌ട്. ഒരൊഴിവാണുള്ളത്‌. ഒരു വര്‍ഷമാണ്‌ കാലാവധി. 14000 രൂപയും വീട്ടുവാടക അലവന്‍സും ലഭിക്കും.

യോഗ്യത: എം.എസ്‌സി. കെമിസ്‌ട്രി/പോളിമര്‍ സയന്‍സ്‌ ബിരുദം, നെറ്റ്‌ (യു.ജി.സി. സി.എസ്‌.ഐ.ആര്‍.) അല്ലെങ്കില്‍ ഒന്നാംക്ല ാസോടുകൂടിയ എം.ഇ./എം.ടെക്‌ ബിരുദം. ബയോഡാറ്റയും മാര്‍ക്ക്‌ ലിസ്‌റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം അപേക്ഷ പ്രഫ. സാബു തോമസ്‌, സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌, മഹാത്മാ ഗാന്ധി സര്‍വകലാശാല, പി.ഡി.ഹില്‍സ്‌ പി.ഒ., കോട്ടയം 686560 എന്ന വിലാസത്തില്‍ നല്‍കണം. വിശദവിവരത്തിന്‌ ഇമെയില്‍: sabuthomas@mgu.ac.in

Ads by Google
Sunday 21 Jul 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW