Monday, August 19, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.31 AM

ഇന്‍ഡിഗോയുടെ അറ്റാദായം വര്‍ധിച്ചു

ന്യൂഡല്‍ഹി: വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ അറ്റാദായത്തില്‍ വര്‍ധന. ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 43 മടങ്ങ്‌ വര്‍ധിച്ച്‌ 1,203.14 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 27.79 കോടി രൂപയായിരുന്നു.
വരുമാനം 8,259.69 കോടി രൂപയില്‍നിന്ന്‌ 9,786.94 കോടി രൂപയായി ഉയര്‍ന്നു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും ചരക്കുനീക്കം കൂടുതല്‍ വിപുലീകരിച്ചതുമാണ്‌ വരുമാന വര്‍ധനയ്‌ക്കു കാരണം. ജെറ്റ്‌ എയര്‍വെയ്‌സ്‌ കളമൊഴിഞ്ഞതും നേട്ടമായെന്നാണു വിലയിരുത്തല്‍.

Ads by Google
Sunday 21 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW