Tuesday, August 20, 2019 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.31 AM

പട്ടാളത്തിന്റെ നിറം ജാവയ്‌ക്കു റെഡ്‌ സിഗ്നല്‍

കൊച്ചി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ വപണിയില്‍ തിരിച്ചെത്തിയ ജാവ ഇരുചക്ര വാഹനങ്ങള്‍ക്കു നിറം തിരിച്ചടിയാകുന്നു. പട്ടാള നിറത്തോടു സാമ്യമുള്ളതിനാല്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നു കാട്ടി മോട്ടര്‍ വാഹന വകുപ്പ്‌ തന്നെ രംഗത്തെത്തി. ആറു നിറങ്ങളില്‍ വാഹനം വിപണിയിലെത്തുന്നുണ്ടെങ്കിലും 'ഗലാക്‌ടിക്‌ ഗ്രീന്‍' എന്ന നിറമുള്ള മോഡലിനാണ്‌ െസെനിക വാഹനങ്ങളുടെ നിറവുമായി സാമ്യം കാട്ടി രജിസ്‌ട്രേഷന്‍ നിഷേധിച്ചിത്‌.
എറണാകുളം ജില്ലയിലാണ്‌ സംഭവം. പച്ച നിറത്തിലുള്ള പുതിയ ജാവ 42 രജിസ്‌റ്റര്‍ ചെയ്യാനെത്തിയ ഉടമയ്‌ക്കാണു ദുര്‍വിധി. ഇന്ത്യയിലെ മോട്ടോര്‍ വാഹന നിയമമനുസരിച്ച്‌ സാധാരണ ജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക്‌ ഒലീവ്‌ ഗ്രീന്‍(ആര്‍മി ഗ്രീന്‍) നിറം നല്‍കാന്‍ പാടില്ല. ഈ കാരണം ചൂണ്ടിക്കാട്ടിയാണ്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിലക്കിയത്‌.
ഇക്കാര്യം വ്യക്‌തമാക്കി മറുപടി നല്‍കണമെന്നാവശ്യപ്പെട്ട്‌ എറണാകുളത്തെ ജാവയുടെ ഡീലര്‍ഷിപ്പായക്ല ാസിക്‌ മോട്ടോഴ്‌സിന്‌ കത്തും നല്‍കിയിട്ടുണ്ട്‌. ചെക്ക്‌ വാഹന നിര്‍മ്മാതാക്കളായ ജാവയെ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ഏറ്റെടുത്ത്‌ 2018 അവസാനമാണ്‌ വീണ്ടും വിപണിയിലെത്തിച്ചത്‌. ജാവ, ജാവ 42, ജാവ പെരാക്ക്‌ എന്നീ മൂന്ന്‌ മോഡലുകളിലാണു വാഹനം ലഭ്യമാകുന്നത്‌. ഏറ്റവും ജനപ്രിയമായ നിറമാണ്‌ കുരുക്കില്‍പ്പെട്ടിരിക്കുന്നത്‌.

Ads by Google
Sunday 21 Jul 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW