Thursday, August 22, 2019 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

കശ്‌മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കും രാജ്‌നാഥ്‌ സിങ്‌

uploads/news/2019/07/323461/d3.jpg

ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന്‌ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്‌. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെങ്കില്‍ എങ്ങനെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന്‌ ഇന്ത്യക്ക്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വിജയ്‌ ദിവസിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്‌മാരകം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശ്‌മീര്‍ ഭീകരപ്രവര്‍ത്തനത്തില്‍ നിന്നും മുക്‌തമാകും.
ജമ്മു കശ്‌മീരില്‍ നിന്നും ഭീകരത തുടച്ചുമാറ്റപ്പെടുമെന്നും ലോകം മുഴുവന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്‌തി നേടുമെന്ന്‌ തനിക്ക്‌ ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവന്‍വെടിഞ്ഞ സൈനികരുടെ ധൈര്യവും വീര്യവും ഇന്ന്‌ എല്ലാ ഇന്ത്യക്കാര്‍ക്കും പാഠമാണെന്നും രാജ്‌നാഥ്‌ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം സൈനികരുമായി സംവദിക്കുകയും ചൈനയുമായിട്ടുള്ള അതിര്‍ത്തിയിലെ സ്‌ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്‌തു.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW