Wednesday, August 21, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

സോന്‍ഭദ്ര കൂട്ടക്കൊല : യു.പി. സര്‍ക്കാരിനെ വിറപ്പിച്ച്‌ പ്രിയങ്കാ ഗാന്ധി മടങ്ങി

uploads/news/2019/07/323460/d2.jpg

മിര്‍സാപൂര്‍: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാധ്‌ര ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ നടത്തിയ 24 മണിക്കൂര്‍ ധര്‍ണ അവസാനിപ്പിച്ചു മടങ്ങി. കൂട്ടക്കൊല നടന്ന സോന്‍ഭദ്രയിലേക്ക്‌ തിരിച്ചു വരുമെന്നു പ്രഖ്യാപിച്ച പ്രിയങ്ക അന്തരിച്ച നേതാവ്‌ ഷീലാ ദീക്ഷിതിന്‌ അന്ത്യാഞ്‌ജലി അര്‍പ്പിക്കാനാണു ഡല്‍ഹിയിലേക്കു മടങ്ങിയത്‌.
പ്രിയങ്കയെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ലെന്നും മിര്‍സാപുര്‍ ഒഴികെ മറ്റെവിടെയും അവര്‍ക്കു പോകാമെന്നും ജില്ലാ മജിസ്‌ട്രേറ്റ്‌ അനുരാഗ്‌ പാട്ടീല്‍ നിലപാട്‌ മാറ്റിയിരുന്നു. 50,000 രൂപയുടെ വ്യക്‌തിഗത ബോണ്ട്‌ നല്‍കിയാല്‍ ജാമ്യം നല്‍കാമെന്നു ജില്ലാ മജിസ്‌ട്രേറ്റ്‌ വെള്ളിയാഴ്‌ച വ്യക്‌്തമാക്കിയിരുന്നു. ജാമ്യം വേണ്ടെന്നും ജയിലില്‍ കിടക്കാന്‍ തയാറാണെന്നും അവര്‍ തിരിച്ചടിച്ചു. സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥ്‌ സര്‍ക്കാരിനാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ പത്തുലക്ഷം രൂപ വീതം കോണ്‍ഗ്രസ്‌ നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.
സംസ്‌ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കേസിന്‌ അതിവേഗ വിചാരണ കോടതി വേണം, ആദിവാസികള്‍ക്ക്‌ ഭൂമി പതിച്ചുനല്‍കണം, ആക്രമണത്തിന്‌ ഇരയായവരുടെ കുടുംബങ്ങള്‍ക്ക്‌ സുരക്ഷ ഉറപ്പാക്കണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട്‌ ഗ്രാമവാസികള്‍ക്കു മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചു. മിര്‍സാപുരിനു സമീപം സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തില്‍ വസ്‌തു തര്‍ക്കത്തെത്തുടര്‍ന്നു ഗ്രാമമുഖ്യനും കൂട്ടാളികളും നടത്തിയ വെടിവെയ്‌പ്പില്‍ പത്തു പേര്‍ കൊല്ലപ്പെട്ടിരുന്നു.
മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ പ്രിയങ്കയെ ചുനാര്‍ കോട്ടയ്‌ക്കു സമീപം പോലീസ്‌ തടഞ്ഞു. റോഡിലിരുന്നു പ്രതിഷേധിച്ച പ്രിയങ്കയെയും സംഘത്തെയും കസ്‌റ്റഡിയിലെടുത്ത്‌ ചുനാര്‍ ഗസ്‌റ്റ്‌ ഹൗസിലേക്ക്‌ മാറ്റി. അവിടെയും പ്രതിഷേധം തുടര്‍ന്നതോടെ മരിച്ചവരുടെ ബന്ധുക്കളെ ജില്ലാ അധികൃതര്‍ ഗസ്‌റ്റ്‌ ഹൗസിലെത്തിക്കുകയും കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരമൊരുക്കുകയുമായിരുന്നു. ചുന്നാര്‍ ഗസ്‌റ്റ്‌ ഹൗസിലെ വൈദ്യുതി ബന്ധം ഇടയ്‌ക്കു നിലച്ചതും വിവാദമായി.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW