Tuesday, August 20, 2019 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

ഷീലാ ദീക്ഷിത്‌ അന്തരിച്ചു

uploads/news/2019/07/323459/d1.jpg

ന്യൂഡല്‍ഹി: ഡല്‍ഹി പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷയും മുന്‍മുഖ്യമന്ത്രിയുമായ ഷീലാ ദീക്ഷിത്‌ (81) അന്തരിച്ചു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹി ഭരിച്ച (15 വര്‍ഷം) ഷീല 2014 മാര്‍ച്ച്‌ 11 മുതല്‍ ഓഗസ്‌റ്റ്‌ 25 വരെ കേരളാ ഗവര്‍ണറായും സേവനമനുഷ്‌ഠിച്ചു.
ഹൃദയാഘാതത്തേത്തുടര്‍ന്ന്‌ ഇന്നലെ പുലര്‍ച്ചെയാണു ഡല്‍ഹിയിലെ ഫോര്‍ട്ടിസ്‌ എസ്‌കോര്‍ട്ട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പുലര്‍ച്ചെ 3.55-നു മരണം സ്‌ഥിരീകരിച്ചു. കഴിഞ്ഞ ജനുവരി 10-നാണ്‌ ഷീലയെ ഡല്‍ഹി പി.സി.സി. അധ്യക്ഷയായി നിയോഗിച്ചത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത്‌ ഈസ്‌റ്റ്‌ ഡല്‍ഹിയില്‍നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പ്രായാധിക്യം മൂലം ചുമതല നിര്‍വഹിക്കാന്‍ പ്രയാസമായതിനാല്‍ പി.സി.സിക്ക്‌ അടുത്തിടെ രണ്ടു വര്‍ക്കിങ്‌ പ്രസിഡന്റുമാരെ നിയോഗിച്ചിരുന്നു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും വിശ്വസ്‌തനേതാക്കളിലൊരാളായ ഷീല 1998 മുതല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു.
സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്നുച്ചയ്‌ക്ക്‌ 2.30 നു നിഗംബോധ്‌ ഘട്ട്‌ ശ്‌മശാനത്തില്‍ നടത്തും. ഷീലാ ദീക്ഷിതിനോടുള്ള ആദര സൂചകമായി ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയാണു ദുഖാചരണം പ്രഖ്യാപിച്ചത്‌.
പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ 1938 മാര്‍ച്ച്‌ 31 ന്‌ ജനിച്ച ഷീല വളര്‍ന്നതും വിദ്യാഭ്യാസം നേടിയതും ഡല്‍ഹിയിലാണ്‌. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നു ബിരുദാനന്തര ബിരുദം നേടി. പഞ്ചാബുകാരിയായ ഷീലയെ കോണ്‍ഗ്രസ്‌ ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന്‍ വിനോദ്‌ ദീക്ഷിത്‌ ആണു വിവാഹം കഴിച്ചത്‌. ഉമാശങ്കര്‍ ദീക്ഷിതിന്റെ കുടുംബത്തിലെത്തിയപ്പോഴാണു ഷീലയുടെ രാഷ്ര്‌ടീയ ജീവിതം തുടങ്ങുന്നത്‌. ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനായിരുന്ന വിനോദ്‌ ദീക്ഷിത്‌ ഹൃദയാഘാതത്തെ തുടര്‍ന്നാണു മരിച്ചത്‌. മകന്‍ മുന്‍ എം.പി. സന്ദീപ്‌ ദീക്ഷിത്‌, മകള്‍ ലതിക സെയ്‌ദ്‌.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW