Monday, August 26, 2019 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.13 AM

സിദ്ധുവിന്റെ രാജി അമരീന്ദര്‍ സിങ്‌ സ്വീകരിച്ചു

uploads/news/2019/07/323458/d7.jpg

ഛത്തീസ്‌ഗഡ്‌: പഞ്ചാബ്‌ മന്ത്രി നവജ്യോത്‌ സിങ്‌ സിദ്ധുവിന്റെ രാജിക്കത്ത്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌ സ്വീകരിച്ചു. ജൂണ്‍ 10 നായിരുന്നു സിദ്ധു രാജി പ്രഖ്യാപിച്ചത്‌.
കോണ്‍ഗ്രസ്‌ അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക്‌ രാജിക്കത്ത്‌ നല്‍കിയ സിദ്ധു അമരീന്ദറിനു കൈമാറാന്‍ തയാറായില്ല.
ദിവസങ്ങള്‍ക്കു ശേഷമാണു സിദ്ധു ഒറ്റവരിയിലൊതുങ്ങുന്ന രാജി അമരീന്ദറിനു നല്‍കിയത്‌. ഡല്‍ഹിയില്‍നിന്നു മടങ്ങിയെത്തിയ താന്‍ ശാരീരിക വൈഷമ്യങ്ങള്‍ കാരണം വിശ്രമത്തിലായിരുന്നെന്നും ഇന്നലെയാണു കത്ത്‌ കണ്ടതെന്നും അമരീന്ദര്‍ വ്യക്‌തമാക്കി. കത്ത്‌ ഗവര്‍ണര്‍ക്ക്‌ അയച്ചു കൊടുത്തെന്നും പഞ്ചാബ്‌ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം ഓപ്പണിങ്‌ ബാറ്റ്‌സ്‌മാനായിരുന്ന സിദ്ധു വിരമിച്ച ശേഷമാണു രാഷ്‌ട്രീയത്തിലിറങ്ങിയത്‌. ഏറെനാള്‍ അകാലി ദള്ളിനൊപ്പം എന്‍.ഡി.എയുടെ ഭാഗമായിരുന്ന ശേഷമാണ്‌ അദ്ദേഹം കോണ്‍ഗ്രസിലേക്കു കളംമാറ്റിയത്‌.

Ads by Google
Sunday 21 Jul 2019 01.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW