Tuesday, August 20, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 04.51 PM

ഇത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ബിയര്‍...; ഗുരുഗ്രാമിലെ പബില്‍

India’s first female beer,  beer

ന്യൂഡല്‍ഹി: ബിയറിനോ വൈനിനോ ലിംഗവ്യത്യാസമില്ല. എന്നിട്ടും ഇന്നും ബിയറിന്റെ ലോകം പുരുഷന്മാര്‍ കയ്യടക്കി വച്ചിരിക്കുകയാണ്. ഇനിഇക്കാര്യത്തില്‍ ആണ്‍ പെണ്‍ ഭേദമുണ്ടാകും. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് ഗുരുഗ്രാമിലെ ആഡോര്‍ 29 എന്ന പബ്. ഇന്ത്യയിലെ ആദ്യ വനിതാ ബിയര്‍ എന്നാണ് അവര്‍ തങ്ങളുടെ ഉത്പന്നത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ബിയര്‍ പുറത്തിറക്കിയ വിവരം ലോകത്തെ അറിയിക്കാന്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പബ് ഉടമസ്ഥര്‍ കടുത്ത വിമര്‍ശനം നേരിട്ടതോടെ പോസ്റ്റ് പിന്‍വലിക്കുകയാണ് ഉണ്ടായത്.

നിലവില്‍ ലഭ്യമായിട്ടുള്ള ബിയര്‍ പുരുഷന്മാരെ ഉദ്ദേശിച്ചുള്ളതാണെന്നും സ്ത്രീകള്‍ ഭൂരിഭാഗവും അത് ഇഷ്ടപ്പെടുന്നില്ലെന്നുമാണ് പബ് ഉടമസ്ഥരുടെ കണ്ടെത്തല്‍. അതിനാല്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന തരത്തില്‍ മധുരം നിറഞ്ഞ ബിയറാണ് ഇവര്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിമര്‍ശനങ്ങള്‍ പരിധിവിട്ടതോടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് അവര്‍ പിന്‍വലിച്ചെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് വിമര്‍ശകര്‍ ട്വീറ്റുകളില്‍ ഉള്‍പ്പെടുത്തിയതോടെ നല്ല പരസ്യമാണ് പുതിയ ബിയറിന് ലഭിച്ചിട്ടുള്ളത്.

Ads by Google
Saturday 20 Jul 2019 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW