Wednesday, August 21, 2019 Last Updated 46 Min 33 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 04.16 PM

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

Sheila Dikshit

ന്യുഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അന്ത്യം. ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ഷീല ദീക്ഷിത് കുറച്ചുകാലമായി ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. പകരം പി.സി ചാക്കോയാണ് പി.സി.സി അധ്യക്ഷന്റെ ചുമതല വഹിച്ചിരുന്നത്.

മൂന്നു തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് 2014 മാര്‍ച്ച് മുതല്‍ അഞ്ചു മാസത്തോളം കേരള ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിരുന്നു. 2014ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. പതിനഞ്ചു വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത് രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയുമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW