Tuesday, August 20, 2019 Last Updated 0 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 03.29 PM

ഇൻഡ്യൻ ഓവർസീസ് ഫോറം ജുബൈലിൽ ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് സഹായം എത്തിച്ചു .

uploads/news/2019/07/323373/Gulf200719d.jpg

ജുബൈൽ : ഇൻഡ്യൻ ഓവർസീസ് ഫോറം ജുബൈലിൽ ശമ്പളവും ജോലിയുമില്ലാതെ ദുരിതത്തിൽ കഴിയുന്ന തൊഴിലാളികൾക്ക് സഹായം എത്തിച്ചു .ഇൻഡ്യൻ ഓവർസീസ് ഫോറം പ്രവർത്തകർ അബ്ദുല്ല അൽ ദോസരീ കമ്പനിയുടെ ജുബൈലിലെ ക്യാമ്പിൽ എത്തിയാണ് സഹായം നൽകിയത് . ഇന്ത്യൻ തൊഴിലാളികളെ കൂടാതെ മറ്റു വിദേശ തൊഴിലാളികൾക്കും അത്യാവശ്യം വേണ്ട ആഹാര സാധനങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് എത്തിച്ചു നൽകിയത് .

ജോലിയും ശമ്പളവുമില്ലാതെ നിൽക്കുന്ന ഈ സാഹചര്യത്തിൽ അടിയന്തരമായി ഇഡ്യൻ ഭരണകൂടത്തിന്റെ ഇടപെടീൽ ഉണ്ടാവണമെന്നാണ് തൊഴിലാളികളുടെ ആവശ്യം . ശമ്പളത്തിന്റെ അഭാവം കാരണം ഓരോ ദിവസവും വളരെയധികം ബുദ്ധിമുട്ടിലാണ് തൊഴിലാളികൾ . അവരവരുടെ സ്വദേശത്തേക്ക് മടങ്ങാൻ ദീർഘനാളായി കാത്തിരക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ഇൻഡ്യൻ ഓവർസീസ് ഫോറം കിഴക്കൻ പ്രവിശ്യ പ്രസിഡണ്ട് പ്രസാദ് ഓച്ചിറ ,മറ്റ് ഭാരവാഹികളായ സുമേഷ് ചെറുവത്തൂർ, അരവിന്ദ് ശാസ്ത്രീ, സജീവ് എന്നിവരും തൊഴിലാളികളെ സന്ദർശനിക്കാനായി ക്യാമ്പിൽ എത്തിയിരുന്നു . തൊഴിലാളികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാരിന്റെയും ഇന്ത്യൻ എംബസിയുടെയും മുന്നിൽ അവതരിപ്പിക്കുമെന്നും ഇൻഡ്യൻ ഓവർസീസ് ഫോറം ഭാരവാഹികൾ അറിയിച്ചു .

Ads by Google
Saturday 20 Jul 2019 03.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW