Friday, August 23, 2019 Last Updated 42 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 12.33 PM

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരും; കപ്പലിന്റെ നിയന്ത്രണം ജീവനക്കാര്‍ക്ക് നഷ്ടമായി

uploads/news/2019/07/323351/ship.jpg

വാഷിങ്ടണ്‍ : ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ ഇന്ത്യക്കാരുമുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര സമുദ്രനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. കപ്പലിലെ 23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്.

സൗദി തുറമുഖത്തേയ്ക്ക് പോയ കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തില്‍ അല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്‌റ്റെനാ ബള്‍ക്ക് അറിയിച്ചു. ജീവനക്കാരില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അവര്‍ വ്യക്തമാക്കി.

ഒരു ഹെലികോപ്ടറും ഒപ്പം അജ്ഞാത ബോട്ടുകളും കപ്പലിന് സമീപത്ത് എത്തിയതോടെയാണ് കപ്പല്‍ പെട്ടെന്ന് ഗതിമാറി സഞ്ചരിക്കാന്‍ തുടങ്ങിയതെന്ന് ഉടമകള്‍ അറിയിച്ചു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കപ്പല്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.കെ, സ്വീഡന്‍ സര്‍ക്കാരുകളുമായി ബന്ധപ്പെട്ടു വരികയാണെന്നും കപ്പല്‍ ഉടമകള്‍ വ്യക്തമാക്കി.

രണ്ടു മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിചെചടുക്കാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ബ്രിട്ടന്‍ പ്രതികരിച്ചു.

Ads by Google
Saturday 20 Jul 2019 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW