Wednesday, August 21, 2019 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 12.39 PM

വൈദികരുടെ സത്യാഗ്രഹ സമരം: പി.ടി തോമസ് എം.എല്‍.എ അരമനയിലെത്തി

വൈദികരെ സന്ദര്‍ശിക്കാന്‍ പി.ടി തോമസ് മാത്രമാണ് ഇതുവരെ എത്തിയ രാഷ്ട്രീയ നേതാവ്
P.T Thomas

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഉപവാസ പ്രാര്‍ത്ഥന യജ്ഞത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികരെ കാണാന്‍ പി.ടി തോമസ് എം.എല്‍.എ എത്തി. രാവിലെയാണ് പി.ടി തോമസ് അരമനയില്‍ എത്തിയത്. കര്‍ദിനാളിനെതിരെ സമരം നടത്തുന്ന വൈദികരെ സന്ദര്‍ശിക്കാന്‍ തൃക്കാക്കര എം.എല്‍.എ കൂടിയായ പി.ടി തോമസ് മാത്രമാണ് ഇതുവരെ എത്തിയ രാഷ്ട്രീയ നേതാവ്.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലയില്‍ നിന്ന് മാറ്റി അതിരുപതയ്ക്ക് സ്വതന്ത്രമായ ആര്‍ച്ച്ബിഷപിനെ നല്‍കുക, സ്ഥിരം സിനഡിന്റെയും ഓഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡിന്റെയും അധ്യക്ഷത വഹിക്കുന്നതില്‍ നിന്ന് കര്‍ദിനാള്‍ മാറിനില്‍ക്കുക, ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിരെ നിലപാട് സ്വീകരിച്ച വൈദികരെയും അത്മായരേയും വ്യാജരേഖ കേസില്‍ പെടുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അതിരുപതയില്‍ നിന്ന് പുറത്താക്കിയ സഹായ മെത്രാന്മാരെ തിരികെ എത്തിക്കുക, വൈദികരുമായി സ്ഥിരം സിനഡ് അടിയന്തരമായി ചര്‍ച്ച നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

വൈദികരുമായി സ്ഥിരം സിനഡ് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. വൈദികരുടെ ആവശ്യപ്രകാരം കര്‍ദിനാളിനു പകരം തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് ആണ് അധ്യക്ഷത വഹിച്ചത്. അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുന്നുള്ളതിനാല്‍ വൈദികരുടെ സമരം തുടരുകയാണ്. ബിഷപ്പുമാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ അത്മായരുടെയും യുവജന സംഘടനകളുടെയും പ്രതിനിധികളുമായി ചര്‍ച്ച നടക്കുന്നു. ഫാ.ജോസഫ് പാറേക്കാട്ടിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം വൈദികരാണ് അരമനയുടെ കവാടത്തില്‍ നിരാഹാര സമരമിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW