Tuesday, August 20, 2019 Last Updated 57 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 12.08 PM

തിരുവിതാംകൂര്‍ സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലറാകാന്‍ ഐന്‍സ്റ്റീനെ ക്ഷണിച്ചിരുന്നോ? വാര്‍ത്ത നുണപ്രചരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍

uploads/news/2019/07/323347/einstein.jpg

എസ്എഫ്‌ഐ യുടെ കത്തിക്കുത്തുമായി യൂണിവേഴ്‌സിറ്റി കോളേജ് വലിയ വിവാദം സൃഷ്ടിച്ചിരിക്കെ കേരളാ സര്‍വകലാശാലയുടെ പ്രാക്തന രൂപമായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍ലറാകാന്‍ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ക്ഷണിച്ചിരുന്നു എന്ന രീതിയിലുള്ള പ്രചരണത്തിനെതിരേ മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് . സാമൂഹ്യമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണം ദിവാന്‍ രാമസ്വാമി അയ്യരെ വെള്ളപൂശാനുള്ള വാഴ്ത്തിപ്പാടലുകളും നുണപ്രചരണവും ആണെന്ന് ആരോപിച്ചിരിക്കുന്നത് ബിജുരാജാണ്.

അതേസമയം ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദാനം ചെയ്ത് എഴുതിയ കത്താണ് വൈസ്ചാന്‍സലര്‍ പദവി വാഗ്ദാനം ചെയ്‌തെന്ന തരത്തില്‍ നടക്കുന്നതെന്നും പറയുന്നു. പദവിയിലേക്ക് 6000 രൂപ ശമ്പളത്തിന് ഐന്‍സ്റ്റീനെ കൊണ്ടുവരാനുള്ള നീക്കം നടത്തി എന്ന പ്രചരണം തെളിയിക്കുന്ന ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈസ് ചാന്‍സലറായി സ്വയം അവരോധിച്ച സിപി ആദ്യത്തെ ബഹുമതി ബിരുദം സ്വയം ഏറ്റുവാങ്ങി സര്‍വകലാശാലയ്ക്ക് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചെന്നും പോസ്റ്റില്‍ പറയുന്നു.

പോസ്റ്റ് ഇങ്ങിനെ പോകുന്നു...

സർ സി.പി തിരുവിതാംകൂർ
സർവകലാശാലയുടെ വി.സിയാക്കാൻ
ഐന്‍സ്റ്റിനെ ക്ഷണിച്ചിരുന്നോ?

തിരുവിതാംകൂർ സർവകലാശാല (കേരള സർവകലാശാലയുടെ ആദ്യ രൂപം) സ്​ഥാപിക്കുന്ന ഘട്ടത്തിൽ അതി​െൻറ വൈസ്​ ചാൻസലറാകാൻ ശാസ്​ത്രജ്​ഞൻ ആൽബർട്ട്​ ​െഎൻസ്​റ്റിനെ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യർ ക്ഷണിച്ചിരുന്നോ? ഉണ്ടെന്ന മട്ടിൽ, ഒരാധികാരിക തെളിവുമില്ലാത്ത പ്രചാരണം നടക്കുന്നുണ്ട്​.ഇപ്പോൾ സോഷ്യൽ മീഡിയയിലും ആ പ്രചാരണം പലരൂപത്തിൽ കാണാം.

സത്യത്തിൽ അങ്ങനെ ഒന്ന്​ സംഭവിച്ചതിന്​ ഒരു തെളിവില്ല. വൈസ്​ ചാൻസലർ പദവിയിലേക്ക്​ ​െഎൻസ്​റ്റീന്​ പ്രതിമാസം 6000 രൂപ സർ സി.പി വാഗ്​ദാനംചെയ്​തിരുന്നുവെന്ന അനുബന്ധവാദം തെളിയിക്കുന്ന ഒരു രേഖയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ചെന്നൈയിലെ സി.പി.രാമസ്വാമി അയ്യര്‍ ഫൗണ്ടേഷ​െൻറയും മറ്റും ധനസഹായത്തിൻ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന, സർ.സി.പിയെ വെള്ളപൂശുന്നതി​െൻറയും വാഴ്​ത്തിലി​െൻറയും ഭാഗമാണ്​ ഇൗ ​തെറ്റായ പ്രചാരണം.

വാസ്​തവം മറിച്ചാണ്​. സർവകലാശാല തുടങ്ങുന്നതിന്​ മുമ്പ്​ സർ.സി.പി തിരുവിതാംകാർ മഹാരാജാവിന്​ എഴുതിയ കത്ത്​ അത്​ വ്യക്​തമാകും.1937 മെയ് 21 ന് സി.പി വിദേശത്തായിരുന്ന രാജാവിന് എഴുതിയ കത്ത് എ ശ്രീധരമേനോന്‍ ത​െൻറ പുസ്തകത്തില്‍ (സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999 )ഉദ്ധരിക്കുന്നുണ്ട്: ‘‘ മേല്‍നോട്ടത്തിനും അനാമത്തു ചെലവുകള്‍ക്കുമായി പണം നഷ്ടപ്പെടുത്താനേ പാടില്ലെന്ന് തിരുമനസ്സിനെ ഉപദേശിക്കാനാണ് എ​െൻറ സുചിന്തമായ തീരുമാനം. തിരുമനസ്സുകൊണ്ട് ചാന്‍സലറും അമ്മ മഹാറാണി പ്രോ-ചാന്‍സലറും ആയിരിക്കും. വൈസ് ചാന്‍സലറുടെ ചുമതല ഞാന്‍ ഏറ്റെടുക്കാം. യൂണിവേഴ്സിറ്റി നിലവില്‍ വരുമ്പേഴേക്കും അടുത്ത ബജറ്റി​െൻറ പണി കഴിയുമെന്നതിനാല്‍ എനിക്ക് വലിയ ജോലിത്തിരക്കുണ്ടാവുകയില്ല...പ്രശസ്തനായൊരു വ്യക്തിയെ വൈസ്ചാന്‍സലറായി നിയമിച്ച് പ്രതിമാസം ആയിരത്തിഅഞ്ഞൂറോ രണ്ടായിരം രൂപയോ ശമ്പളം കൊടുക്കാതെ കഴിക്കാം..’’ (പേജ് 79). ഈ കത്ത് സ്വയം ചിലതെല്ലാം വെളിപ്പെടുത്തുന്നുണ്ട്. സി.പി 1945 ല്‍ ഐന്‍സ്റ്റീന് പ്രൊഫസര്‍ പദവി വാഗ്ദനം ചെയ്ത് കത്തെഴുതിയതായി രേഖയുണ്ട്. അതാണ് വൈസ് ചാന്‍സലര്‍ പദവി വാഗ്ദാനമായി പറഞ്ഞു പരത്തിയത്.

ഒടുവിൽ സി.പിയുടെ മുന്‍കൈയില്‍ സര്‍വകലാശാല തുടങ്ങിയപ്പോള്‍ അതി​െൻറ ചാന്‍സലറായി രാജാവിനെയും പ്രോ- ചാന്‍സലറായി അമ്മറാണിയെയും നിയമിച്ചു. വൈസ് ചാന്‍സലറായി സ്വയം അവരോധിക്കുകയും ചെയ്തു.

വൈസ് ചാന്‍സലര്‍ ആയി സ്വയം അവരോധിച്ച സി.പി. തിരുവിതാംകൂര്‍ സര്‍വകലാശാലക്ക് (പിന്നീട് കേരള സര്‍വകലാശാല) തന്നെ നാണക്കേടായ തെറ്റായ കീഴ്വഴക്കവും സൃഷ്​ടിച്ചു. സര്‍വകലാശാലയുടെ ആദ്യത്തെ ബഹുമതി ബിരുദമായ ഡോക്ടര്‍ ഓഫ് ലോസ് (എല്‍.എല്‍.ഡി) 1939 നവംബര്‍ 11 ന് സ്വയം ഏറ്റുവാങ്ങി. ഒരു സര്‍വകലാശാലയുടെ ആദ്യ ബഹുമതി സ്വയം ഏറ്റുവാങ്ങിയ വൈസ് ചാന്‍സലര്‍മാര്‍ എത്രപേരുണ്ടാകും?! ഇത്തരം നൂറുകണക്കിന് അല്‍പത്തരങ്ങളിലും ധാര്‍ഷ്ട്യങ്ങളിലുമാണ് സി.പിയെന്ന ബിംബം നിര്‍മിക്കപ്പെട്ടത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW