Tuesday, August 20, 2019 Last Updated 11 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.37 AM

കെവിന്‍ കേസ്‌: പോലീസിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ ഉദ്യോഗസ്‌ഥന്‍ കെട്ടിച്ചമച്ചതെന്നു പ്രതിഭാഗം

uploads/news/2019/07/323202/c6.jpg

കോട്ടയം: കെവിന്‍ വധക്കേസില്‍ പോലീസിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ട്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗം. അന്തിമവാദം നടക്കുന്നതിനിടെയാണു പ്രതിഭാഗത്തിന്റെ വാദം. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്‌ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
നീനുവിനെ കാണാനും തിരികെ വീട്ടിലേക്കു കൊണ്ടുപോകാനുമാണ്‌ ഷാനു എത്തിയത്‌. എന്നാല്‍, പോലീസിന്റെ രാത്രികാല പരിശോധനാസംഘത്തിന്റെ പിടിയിലായതോടെ ഇതു നടന്നില്ല. സംഭവദിവസം പുലര്‍ച്ചെ 5.13ന്‌ മുന്‍ എ.എസ്‌.ഐ. ബിജു, പ്രതി ഷാനു ചാക്കോയെ ഫോണില്‍ വിളിച്ചു. ഈ സമയം ഷാനു പത്തനാപുരത്താണ്‌. ഇത്‌ മറ്റു പ്രതികള്‍ക്കൊപ്പമില്ലായിരുന്നു എന്നതിനു തെളിവാണെന്നും അനീഷിന്റെ വീട്‌ ആക്രമിക്കുമ്പോള്‍ ഷാനു സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
തിരികെ കൊണ്ടുവിട്ട അനീഷിന്റെ ആദ്യമൊഴി പിന്നീട്‌ മാറ്റിയാണു പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. ആദ്യം നല്‍കിയ മൊഴിയില്‍ തട്ടിക്കൊണ്ടുപോയി വിലപേശി എന്ന ആരോപണമില്ല. ഇതു പിറ്റേന്ന്‌ രണ്ടാമതായി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു.

Ads by Google
Saturday 20 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW