Saturday, August 24, 2019 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.37 AM

എം.ബി.ബി.എസ്‌ പ്രവേശനം വാഗ്‌ദാനം ചെയ്‌ത് 15 ലക്ഷവുമായി മുങ്ങിയ യുവാവ്‌ അറസ്‌റ്റില്‍

uploads/news/2019/07/323200/c3.jpg

ചാരുംമൂട്‌: എം.ബി.ബി.എസ്‌ പ്രവേശനം വാഗ്‌ദാനം ചെയ്‌ത് വിദ്യാര്‍ഥിയുടെ അച്‌ഛനില്‍ നിന്ന്‌ 15 ലക്ഷം രൂപ വാങ്ങി മുങ്ങിയയാളെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. വള്ളികുന്നം ഇലിപ്പക്കുളം കൃപാഭവനം അനുപ്‌വര്‍ഗീസി(36)നെയാണ്‌ വള്ളികുന്നം എസ്‌.ഐ: ഷൈജുഇബ്രാഹിമും സംഘവും പൂനയില്‍ നിന്നും അറസ്‌റ്റ് ചെയ്‌തത്‌. ഭരണിക്കാവ്‌ ഇലിപ്പക്കുളം നിറയില്‍ വീട്ടില്‍ ജോസ്‌ജോര്‍ജിന്റെ പരാതിയിലാണ്‌ അറസ്‌റ്റ്. ജോസ്‌ജോര്‍ജിന്റെ മകള്‍ക്ക്‌ കേരളത്തിന്‌ പുറത്ത്‌ എം.ബി.ബി.എസ്‌ പ്രവേശനം വാങ്ങി നല്‍കാമെന്ന്‌ പറഞ്ഞ്‌ 2016 ല്‍ 15 ലക്ഷം രൂപ വാങ്ങി അനൂപ്‌ മുങ്ങുകയായിരുന്നു. തമിഴ്‌നാട്‌, ബംഗ്‌ളുരു എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 2018 ല്‍ അനൂപിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പൂനയിലുണ്ടെന്ന്‌ വിവരം ലഭിച്ചതോടെ വള്ളികുന്നം എസ്‌.ഐയും സംഘവും കഴിഞ്ഞ ദിവസം പൂനയില്‍ നിന്നും ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. കായംകുളം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Saturday 20 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW