Friday, August 23, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

'ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍' പ്രദീപ്‌ ശര്‍മ രാജിവച്ചു; ലക്ഷ്യം രാഷ്‌ട്രീയം

uploads/news/2019/07/323141/d3.jpg

മുംബൈ: മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധനായ ഏറ്റുമുട്ടല്‍ വിദഗ്‌ധന്‍ പ്രദീപ്‌ ശര്‍മ പോലീസില്‍നിന്നു രാജിവച്ചു. 35 വര്‍ഷത്തിനിടെ 100 ക്രിമിനലുകളെ വെടിവെച്ചിട്ടെന്നാണു ശര്‍മ അവകാശപ്പെടുന്നത്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്ധേരി മണ്ഡലത്തില്‍നിന്നു മത്സരിക്കാനാണു രാജി സമര്‍പ്പിച്ചെതെന്നുള്ള അഭ്യൂഹങ്ങളുണ്ട്‌. ഏതു പാര്‍ട്ടിയുടെ ടിക്കറ്റിലാണ്‌ മത്സരിക്കുന്നതെന്നു വ്യക്‌തമായിട്ടില്ല.

2020 വരെ സര്‍വീസ്‌ കാലാവധിയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ നാലിനാണു പ്രദീപ്‌ ശര്‍മ ഡി.ജി.പിക്കു രാജിക്കത്ത്‌ നല്‍കിയത്‌. ഡി.ജി.പി. ഇതുവരെ ശര്‍മയുടെ രാജിക്കത്ത്‌ സ്വീകരിച്ചില്ല. ഞാന്‍ ഡി.ജി.പിക്ക്‌ രാജിക്കത്ത്‌ സര്‍പ്പിച്ചു, അത്‌ അതിന്റെ നടപടിക്രമത്തിലാണ്‌-ശര്‍മ പറഞ്ഞു.

2014 ലും ഏതെങ്കിലും പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിക്കാനുള്ള ശ്രമം ശര്‍മ നടത്തിയിരുന്നു. ധുലിയാ ഗ്രാമക്കാരനായ ശര്‍മ മഹാരാഷ്‌ട്ര പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ പരീക്ഷയെഴുതിയാണ്‌ പോലീസുകാരനായത്‌.

പ്രദീപ്‌ ശര്‍മയുള്‍പ്പെടുന്ന 1983-ലെ ബാച്ചില്‍പ്പെട്ടവരെ വിജയ്‌ സലാസ്‌കര്‍, പ്രഭുല്‍ ഫോസ്‌ലെ, രവീന്ദ്ര ആഗ്രേ, അരുണ്‍ െബാറൂഡ്‌, അസ്ലം മൊമിന്‍, രാജു പിള്ള എന്നിവരെയുള്‍പ്പെടുത്തി സംഘടിത കുറ്റകൃത്യങ്ങള്‍ തുടച്ചുനീക്കാന്‍ ഒരു ശക്‌തമായ സംഘത്തിനു രൂപം നല്‍കിയിരുന്നു. നിരവധി ഉയര്‍ച്ചതാഴ്‌ചകള്‍ നേരിട്ടതാാണു ശര്‍മയുടെ കരിയര്‍.

1984-ല്‍ മാഹിന്‍ പോലീസ്‌ സ്‌റ്റേഷനില്‍ സബ്‌ ഇന്‍സ്‌പെക്‌ടറായിട്ടാണ്‌ അദ്ദേഹത്തിന്റെ ആദ്യ നിയമനം. അധോലോക നായകന്‍മാരായ വിനോദ്‌ മാത്‌കര്‍, പര്‍വേസ്‌ സിദ്ദിഖി, റഫീഖ്‌ ദബാവാല, സാദിക്‌ കലിയ എന്നിവരെ വെടിവച്ചു കൊന്നതോടെ ശര്‍മയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ദയാ നായിക്കും തലക്കെട്ടുകളില്‍ ഇടംപിടിച്ചു. ഗോരേഗാവില്‍ ലഷ്‌കര്‍ ഭീകരരെന്നു കരുതുന്ന മൂന്നുപേരെ വെടിവച്ചിട്ടതോടെ ശര്‍മയുടെ മുഖം ടൈം മാസികയുടെ കവറായി.

2003-ല്‍ ഭീകരനെന്നു സംശയിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത ഖ്വാജാ യൂനിസ്‌ കസ്‌റ്റഡിയില്‍ കൊല്ലപ്പെട്ടത്‌ കരിയറില്‍ കരിനിഴല്‍ വീഴ്‌ത്തി. അമരാവതിയിലേക്കു സ്‌ഥലംമാറ്റിയെങ്കിലും പ്രവേശിക്കാന്‍ കൂട്ടാക്കിയില്ല. 2008-ല്‍ അധോലോകം ബന്ധം ആരോപിച്ചു ശര്‍മയെ സര്‍വീസില്‍നിന്നു പുറത്താക്കി.

മഹാരാഷ്‌ട്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിലും ബോംബെ ഹൈക്കോടതിയിലും ശര്‍മ ഇതിനെ ചോദ്യം ചെയ്യുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്‌തു.

ഛോട്ടാ രാജന്റെ സഹായി രാംനാരായണ്‍ ഗുപ്‌ത എന്ന ലഖന്‍ ഭയ്യയെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ ശര്‍മയെ 2010-ല്‍ അറസ്‌റ്റ്‌ ചെയ്‌തു. 2016-ല്‍ അദ്ദേഹം വീണ്ടും സര്‍വീസില്‍ തിരിച്ചെത്തി. സര്‍വീസില്‍ തിരികെയെത്തിയ ശര്‍മയെ താനെ ക്രൈം ബ്രാഞ്ചിന്റെ കവര്‍ച്ചാ വിരുദ്ധ വിഭാഗത്തിന്റെ തലവനാക്കി. അധോലോക രാജാവ്‌ ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്‌ബാല്‍ കസ്‌കറിനെയും വന്‍ കൊള്ളസംഘത്തെയും പിടികൂടി.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW