Friday, August 23, 2019 Last Updated 14 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

കുല്‍ഭൂഷണു നയതന്ത്രസഹായം അനുവദിക്കും: പാകിസ്‌താന്‍

uploads/news/2019/07/323140/d2.jpg

ന്യൂഡല്‍ഹി: രാജ്യാന്തരകോടതി വധശിക്ഷ മരവിപ്പിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു നയതന്ത്രസഹായം അനുവദിക്കാന്‍ പാകിസ്‌താന്‍ തീരുമാനിച്ചു.
വിയന്ന കരാര്‍പ്രകാരം കുല്‍ഭൂഷണു നയതന്ത്രസഹായം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചതായും പാകിസ്‌താന്‍ വിദേശകാര്യമന്ത്രാലയം ഇന്നലെ രാത്രി വൈകി പുറപ്പെടുവിച്ച പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
കുല്‍ഭൂഷണ്‍ ജാദവിനു സ്വന്തം രാജ്യത്തിന്റെ നയതന്ത്രസഹായം നിഷേധിച്ചതിലൂടെ പാകിസ്‌താന്‍ വിയന്ന കരാര്‍ ലംഘിച്ചതായി കഴിഞ്ഞദിവസം രാജ്യാന്തരകോടതി (ഐ.സി.ജെ) വിധിയില്‍ വ്യക്‌തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണു പാകിസ്‌താന്റെ തിരുത്തല്‍ നടപടി. പാക്‌ സൈനികകോടതി വിധിച്ച വധശിക്ഷ ഫലപ്രദമായ രീതിയില്‍ പുനഃപരിശോധിച്ചേ മതിയാകൂവെന്നും അതുവരെ ശിക്ഷ മരവിപ്പിക്കേണ്ടത്‌ അനിവാര്യമാണെന്നുമാണ്‌ ഐ.സി.ജെ. വിധിച്ചത്‌. ഇത്‌ എങ്ങനെ വേണമെന്നതു പാകിസ്‌താനു തീരുമാനിക്കാം. എന്നാല്‍, അത്‌ ഉചിതമായ നിയമനടപടികളിലൂടെയാകണമെന്നും ഐ.സി.ജെ. ഓര്‍മിപ്പിച്ചു.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW