Wednesday, August 21, 2019 Last Updated 41 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 05.41 PM

കാണാന്‍ വന്നത് ആഭ്യന്തര മന്ത്രിയെയാണ്,ബി.ജെ.പി അധ്യക്ഷനെയല്ല;പാര്‍ട്ടിയിലേക്ക് ക്ഷണിച്ച അമിത്ഷായോട് പൊട്ടിത്തെറിച്ച് സി.പി.ഐ.എം എംപി

Amit shah, Jarna das

ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമാന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സി.പി.എം എം.പി ജര്‍ണാദാസ് ബൈദ്യ. ബുധനാഴ്ചയാണ് ജര്‍ണാദാസ് അമിത്ഷായെ കാണാനെത്തിയത്. എന്തിനാണ് നിങ്ങള്‍ സി.പി.ഐ.എമ്മനൊപ്പം നില്‍ക്കുന്നത്? ആ പാര്‍ട്ടി തീര്‍ന്നു കഴിഞ്ഞു. വരൂ, വന്ന് ബി.ജെ.പിയില്‍ ചേരൂ.' എന്നായിരുന്നു അമിത് ഷാ ജര്‍ണാ ദാസിനോട് പറഞ്ഞത്.

'നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായതു കൊണ്ടാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്. അല്ലാതെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനെ കാണാന്‍ വന്നതല്ല. നിങ്ങളുടെ ആശയവുമായി എനിക്ക് യാതൊരു യോചിപ്പുമില്ല. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്നും ബൈദ്യ പറഞ്ഞു. സംഘര്‍ഷ സാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടാണ് ബൈദ്യ കൂടികാഴ്ച അവസാനിപ്പിച്ചത്.

ത്രിപുരയില്‍ നിന്നുള്ള ആദ്യ ദളിത് രാജ്യസഭാ എം.പിയാണ് ജര്‍ണാ ദാസ്. എതിരില്ലാതെയാണ് ജര്‍ണാ ദാസ് തെരഞ്ഞെടുക്കപ്പെട്ടത്, 2010ലായിരുന്നു അത്. ശേഷം 2016ല്‍ വീണ്ടും രാജ്യ സഭാ എം.പിയായി. രാജ്യ സഭയിലേക്ക് തെരഞ്ഞെടുക്കുന്ന രണ്ടാമത്തെ വനിതാ എം.പിയുമാണ് ജര്‍ണാദാസ് ബൈദ്യ.

Ads by Google
Ads by Google
Loading...
TRENDING NOW