Saturday, August 03, 2019 Last Updated 30 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 05.00 PM

അവസാനനിമിഷം അമല പോളിന്റെ 'ആടൈ'യുടെ പ്രദര്‍ശനം മുടങ്ങി; നിരാശ

Aadai film, Amala Paul

അമല പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം ആടൈയുടെ റിലീസ് മുടങ്ങി. ചിത്രത്തിന്റെ മോണിങ് ഷോയും നൂണ്‍ ഷോയും മുടങ്ങുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഫിലിം ട്രേഡ് അനലിറ്റിസ്റ്റ് ശ്രീധര്‍ പിള്ള സാമ്പത്തിക പ്രതിസന്ധി സിനിമയുടെ മോണിങ് ഷോ നടക്കില്ലെന്ന് ട്വീറ്റ് ചെയ്തിരുന്നു.

പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് തീയറ്ററുകളിലേക്ക് സ്‌ക്രീനിങ്ങിനായുള്ള കീ ഡലിവറി മെസേജ് ലഭിച്ചിരുന്നില്ല. പോസ്റ്റ് പ്രോഡക്ഷന്‍ ഘട്ടത്തില്‍ പ്രോസസിംഗ് ലാബ് ഉള്‍പ്പെടെയുള്ള പണമടവുകളില്‍ വീഴ്ച വരുന്ന ഘട്ടത്തിലാണ് പൊതുവെ കെ.ഡി.എം ഡെലിവറി ലാബുകളില്‍ നിന്ന് നടക്കാതിരുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഷോ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് കാണാനോ, അല്ലെങ്കില്‍ പണം തിരികെ നല്‍കാനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രം കാണുന്നതിനായി രാവിലെ തീയറ്ററുകളില്‍ വലിയ രീതിയില്‍ ആളുകള്‍ എത്തിയിരുന്നു.

കേരളത്തില്‍ തമിഴ് സൂപ്പര്‍താര ചിത്രത്തിന് സമാനമായ രീതിയില്‍ വൈഡ് റിലീസായിരുന്നു നിശ്ചയിച്ചിരുന്നത്. അതേസമയം ചിത്രം നഗ്നതാ പ്രദര്‍ശനമാണെന്നും ചിത്രം വിലക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ രാഷ്ട്രീയ തോവും സാമൂഹിക പ്രവര്‍ത്തകരുമായ പ്രിയ രാജേശ്വരി രംഗത്തെത്തിയിരുന്നു.

അമലപോള്‍ നഗ്നയായെത്തി പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ച ടീസറാണ് ചിത്രത്തെ പറ്റി ഉദ്വേഗം നിറച്ചത്. സെന്‍സര്‍ ബോര്‍ഡ് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണിത്. ചിത്രം രത്‌ന കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

ആടൈയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൊണ്ട് തന്നെ അമല പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മൃഗീയമായി ആക്രമിക്കപ്പെട്ട് ശരീരത്തില്‍ മുറിവുകളുമായി അര്‍ധനഗ്നയായി സാഹായത്തിനായി കരയുന്ന അമലയായിരുന്നു പോസ്റ്ററില്‍. വളരെ കുറച്ച് സമയം കൊണ്ട് തന്നെ ഇത് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രമാണ് ആടൈ എന്നാണ് സൂചനകള്‍. മറ്റ് പല ചിത്രങ്ങളും വേണ്ടെന്നു വച്ചിട്ടാണ് അമല ആ ചിത്രം തെരഞ്ഞെടുത്തത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW