Thursday, August 22, 2019 Last Updated 40 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 05.12 PM

രാജ്ഭവനു മുന്നില്‍ കെ.എസ്.യു പ്രതിഷേധം; വി.സിയെ തടഞ്ഞുവച്ചു, കരിങ്കൊടി കാട്ടി

കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞിട്ടു.
ksu

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി പ്രശ്‌നത്തില്‍ രാജ്ഭവനു മുന്നില്‍ കെ.എസ്.യുവിന്റെ പ്രതിഷേധം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 4.45 ഓടെ പുറത്തേക്ക് വന്ന കേരള വൈസ് ചാന്‍സലര്‍ ഡോ.വി.പി മഹാദേവന്‍പിള്ളയെ കെ.എസ്.യു പ്രതിഷേധക്കാര്‍ വാഹനത്തില്‍ തടഞ്ഞുവച്ചു. കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അഞ്ചു മിനിറ്റോളം പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞിട്ടു. വി.സിയ്‌ക്കൊപ്പം ഒരു വാഹനത്തില്‍ മാത്രമാണ് പോലീസ് ഉണ്ടായിരുന്നത്.

കൂടുതല്‍ പോലീസുകാര്‍ എത്തി വി.സിയുടെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും കടത്തിവിട്ടു. അതീവ സുരക്ഷാ മേഖലയില്‍ സമരം ചെയ്ത മൂന്നു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ പോലീസ് എത്തിയതോടെ ഓടിരക്ഷപ്പെട്ടു. പ്രധാന കവാടത്തിനു മുന്നിലാണ് പ്രതിഷേധം നടന്നത്.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ യൂണിറ്റ് ഭാരവാഹികളായ ശിവരജ്ഞിത്, നസീം ഉള്‍പ്പെടെയുള്ളവര്‍ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം വലിയ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിലാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലറെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. പ്രതികള്‍ പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മുന്‍നിര റാങ്കുകളില്‍ എത്തിയതില്‍ പി.എസ്.സി ചെയര്‍മാനോടും ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്. പി.എസ്.സി ചെയര്‍മാന്‍ തിങ്കളാഴ്ച ഗവര്‍ണറെ കണ്ടേക്കും.

Ads by Google
Ads by Google
Loading...
TRENDING NOW