Tuesday, August 20, 2019 Last Updated 6 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 05.06 PM

മഹാരാഷ്ട്ര പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് രാജിവച്ചു; രാഷ്ട്രീയത്തിലേക്കെന്ന് സൂചന

Maharashtra Police, Pradeep Sharma

മുംബൈ: മഹാരാഷ്ട്ര പോലീസിനെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് പ്രദീപ് ശര്‍മ്മ രാഷ്ട്രീയത്തിലേക്ക്. 35 വര്‍ഷം നീണ്ട പോലീസ് ജീവിതത്തില്‍ ഇതുവരെ 100 ക്രിമിനലുകളെ വെടിവച്ച് കൊന്നിട്ടുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. അടുത്ത വര്‍ഷം മെയ് മാസത്തില്‍ വിരമിക്കാനിരിക്കെയാണ് പ്രദീപ് ശര്‍മ്മ രാജിവച്ചത്. ജൂലൈ നാലിന് സംസ്ഥാന ഡി.ജി.പിക്ക് രാജിക്കത്ത് നല്‍കിയെങ്കിലും ഇതുവരെ സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയപ്രവേശനത്തിന് വേണ്ടിയാണ് ശര്‍മ്മ രാജിവച്ചതെന്നാണ് സൂചന.

എന്നാല്‍ തന്റെ ഭാവി പരിപാടിയെക്കുറിച്ച് ശര്‍മ്മ വെളിപ്പെടുത്തിയിട്ടില്ല. ഡി.ജി.പിക്ക് രാജിക്കത്ത് നല്‍കിയതായും ശര്‍മ്മ സ്ഥിരീകരിച്ചു. 2014ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടി ടിക്കറ്റിനായി ശര്‍മ്മ ശ്രമിച്ചിരുന്നു. എന്നാല്‍ വിജയിച്ചില്ല. 1984ല്‍ പോലീസ് സര്‍വീസില്‍ പ്രവേശിച്ചത് മുതല്‍ ശര്‍മ്മയുടെ പേരില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമുണ്ട്. എന്നാല്‍ ഗുഡ്ഗാവില്‍ ലഷ്‌കര്‍ തീവ്രവാദികളെന്ന് ആരോപിച്ച് മൂന്ന് പേരെ വെടിവച്ച് കൊന്ന സംഭവത്തിന് പിന്നാലെ ശര്‍മ്മയുടെ ചിത്രം ടൈം മാഗസിന്റെ കവര്‍ ചിത്രമായിട്ടുണ്ട്.

കസ്റ്റഡി-ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ നിരവധി തവണ കരിയറില്‍ തിരിച്ചടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് ശര്‍മ്മ. തീവ്രവാദ ബന്ധം ആരോപിച്ച് പിടികൂടിയ ഖ്വാജ യൂനുസിന്റെ കസ്റ്റഡി കൊലപാതകത്തില്‍ 2003ല്‍ ശര്‍മ്മയെ അമരാവതിയിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചില്ല. 2008ല്‍ ശര്‍മ്മയ്ക്ക് അധോലോക ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സസ്‌പെന്‍ഷനെതിരെ മഹാരാഷ്ട്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും സമീപിച്ച് ശര്‍മ്മ അനുകൂല വിധി നേടി. 2010ല്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനായി.

Ads by Google
Friday 19 Jul 2019 05.06 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW