Wednesday, August 21, 2019 Last Updated 28 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 04.55 PM

മകനെ തലയ്ക്കടിച്ചുകൊന്ന ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്നു, പിതാവ് കീഴടങ്ങി

Father, Killed, Son, Police, Arrest

നാഗ്പൂര്‍ : മകനെ തലയ്ക്കടിച്ചുകൊന്നു ശേഷം രാത്രി മുഴുവന്‍ മൃതദേഹത്തിന് കാവലിരുന്ന, വയോധികന്‍ പോലീസില്‍ കീഴടങ്ങി. 71 കാരനായ ദാമോദര്‍ ബലാപൂറാണ് പ്രതി. സഞ്ജയ് (38) ആണ് കൊല്ലപ്പെട്ടത്. നാഗ്പൂരിലാണ് സംഭവം.

ബൈക്ക് വാങ്ങുന്നതിനായി 25000 രുപ നല്‍കണമെന്ന് സഞ്ജയ് ആവശ്യപ്പെടുവായിരുന്നു. പൈസ നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് സഞ്ജയ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സഞ്ജയ് മദ്യപിച്ച് വന്ന് ബഹളം ഉണ്ടാക്കുകയും, മോശം വാക്കുകള്‍ പറയുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബുധനാഴിച്ചയും ഇതേ ചൊല്ലി വഴക്ക് ഉണ്ടായി. രാത്രിയില്‍ വൈകുവോളം വഴക്ക് തുടര്‍ന്നു. ഇതിന് പിന്നാലെ ഉറങ്ങാന്‍ പോയ സഞ്ജയെ ദാമോദര്‍ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പുലര്‍ച്ചെ ബന്ധുക്കളെ വിളിച്ച് മൃതദേഹത്തിന് കാവലിരുന്നന്നെും പോലീസില്‍ കീഴടങ്ങുമെന്നും ഇയാള്‍ അറിയിച്ചു. ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേിസില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് സഞ്ജയ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW