Saturday, August 10, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 04.31 PM

മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? സൂപ്പര്‍ഹിറ്റ് ഗാനത്തെ കീറിമുറിച്ച് ജോജു, വിമര്‍ശന വീഡിയോ പുറത്തുവിട്ട് ചാക്കോച്ചന്‍!

Kunjacko boban,  Joju George, Video

മോഹന്‍ലാല്‍- രഞ്ജിത്ത് കൂട്ടുകെട്ടില്‍ പിറന്ന സ്പിരിറ്റ് എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ കീറിമുറിച്ചിരിക്കുകയാണ് നടന്‍ ജോജു. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍.. എന്ന ഗാനമാണ് ജോജു വിമര്‍ശിച്ച് കൊന്നിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ നടന്‍ കുഞ്ചാക്കോ ബോബനാണ് ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവെച്ചിരിക്കുന്നത്.

ഗാനം പാടിയ ശേഷം ചാക്കോച്ചന്‍ അഭിപ്രായം ചോദിക്കുമ്പോഴാണ് വളരെ ഗഗനമായ വിമര്‍ശനം ജോജു നടത്തിയിരിക്കുന്നത്. മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകളോ? ഈ പാട്ടിനെക്കുറിച്ച് വളരെ മോശം അഭിപ്രായമാണുള്ളത്. മഴ പെയ്താല്‍ മാത്രം മുളയ്ക്കുന്ന വിത്തുകള്‍ കൊണ്ട് എന്തു ചെയ്യുമെന്നാണ് രാജസ്ഥാനിലെ കര്‍ഷകര്‍ ചോദിക്കുന്നത്. തുടര്‍ന്ന് അറബിയില്‍ ദുബായിലുള്ളവരുടെ അഭിപ്രായവും ജോജു പങ്കുവെയ്ക്കുന്നുണ്ട്.

ജോജു എന്ന കാവ്യവിമര്‍ശകന്റെ തപിക്കുന്ന കര്‍ഷക ഹൃദയം കാണാതെ പോകരുത്... എന്ന അടിക്കുറിപ്പോടെയാണ് ചാക്കോച്ചന്‍ രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW