Saturday, August 03, 2019 Last Updated 27 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 04.08 PM

ജ്യോതിഷവും ജ്യോതിശാസ്ത്രവും

uploads/news/2019/07/323078/joythi190719a.jpg

ജ്യോതിഷം നിത്യജീവിതത്തെ ബന്ധിപ്പിച്ചിട്ടുള്ളതാണ്. വിവാഹം, ചോറൂണ്, ഗൃഹപ്രവേശം തുടങ്ങി മംഗളകര്‍മ്മങ്ങളിലെല്ലാം തന്നെ ജ്യോതിഷം പ്രധാനമായും ഉണ്ടാകുന്നു.ജ്യോതിഷവും ജ്യോതിശാസ്ത്രവും രണ്ടും രണ്ടാണ്.

ആകാശത്തിന്റെ അനന്തതയിലുള്ള നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് ജ്യോതിഷവും ജ്യോതിശാസ്ത്രവും വികസിച്ചു വന്നത് എന്നതാണ് ഈ രണ്ടിനുമിടയിലുള്ള പൊതുവായ കാര്യം.

ഇതിനപ്പുറം രണ്ടിലും സമാനമായ കാര്യങ്ങള്‍ അധികം ഒന്നും തന്നെ ഇല്ല. പ്രകൃതിയിലെ സൂര്യനും ചന്ദ്രനും ജ്യോതിഷത്തിലേയും ജ്യോതിശാസ്ത്രത്തിലേയും പ്രധാന വസ്തുതകളാണ്. അവയുടെ പഠനം വളരെ ബൃഹത്തായ ഒന്നാണ്.

പ്രാചീനകാലത്ത് ചാന്ദ്രവര്‍ഷമായിരുന്നു. പിന്നീട് സൗരവര്‍ഷം കണക്കാക്കിത്തുടങ്ങി. സൂര്യനെ കേന്ദ്രീകരിച്ച് ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കടകം തുടങ്ങിയ പന്ത്രണ്ടു രാശികള്‍ കാണപ്പെടുന്നു.

ചന്ദ്രനും രാഹുകേതുക്കളും ഗ്രഹണവും പ്രാചീന കാലത്തുതന്നെ തിരിച്ചറിയപ്പെട്ടിരുന്നു. ഭാരതത്തില്‍ ആദ്യകാലത്ത് സൂര്യനും ചന്ദ്രനുമാണ് ദേവാത്മക്കളായുണ്ടായിരുന്നത്. ഗ്രഹങ്ങളും ദൈവങ്ങളായി.

ഗ്രഹങ്ങളില്‍നിന്ന് വരുന്നത് വെറും പ്രകാശമല്ല, മനുഷ്യരുടെ കര്‍മ്മങ്ങള്‍ക്ക് വഴികാട്ടുന്ന നിയോഗങ്ങളാണ് എന്ന ധാരണയും ഉണ്ട്. ശരിക്കു പറഞ്ഞാല്‍ ജ്യോതിഷത്തെപ്പറ്റിയുള്ള പഠനം വളരെ രസകരവും വിജ്ഞാനപ്രദവുമാണ്.

ഡോ. സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
Friday 19 Jul 2019 04.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW