Tuesday, August 20, 2019 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 12.43 PM

അഞ്ച് ബൗണ്ടറികളും ആറ് സിക്‌സുമായി ഡിവിലിയേഴ്‌സിന്റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത് മിഡിലെക്‌സ് ഗുണപ്പെടുത്തി

uploads/news/2019/07/323041/devellers.jpg

ടീമില്‍ കളിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് തുറന്നു പറഞ്ഞിട്ടും മുന്‍ നായകന്‍ എബി ഡിവിലിയേഴ്‌സിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ സ്വയം ശപിക്കുന്നുണ്ടാകും. ലോകകപ്പിന് തൊട്ടു പിന്നാലെ വ്യാഴാഴ്ച നടന്ന ഒരു ട്വന്റി20 മത്സരത്തില്‍ താരം നടത്തിയ വെടിക്കെട്ട് കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകര്‍. മിഡിലെക്‌സിന് വേണ്ടി പുറത്താകാതെ 43 പന്തുകളില്‍ ഡിവിലിയേഴ്‌സ് അടിച്ചുകൂട്ടിയത് 88 റണ്‍സായിരുന്നു.

ലണ്ടനിലെ ലോഡ്‌സില്‍ നടന്ന കൗണ്ടി മത്സരത്തില്‍ 35 കാരന്‍ ഓപ്പണറായി ഇറങ്ങി പറത്തിയത് അഞ്ച് ബൗണ്ടറികളും ആറു സിക്‌സറുകളുമായിരുന്നു. 125 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മിഡിലെക്‌സിനായി ആദ്യ 15 പന്തില്‍ 17 റണ്‍സ് മാത്രം നേടിയ താരം അതിന് ശേഷം കത്തിക്കയറിപ്പോള്‍ മൂന്ന് ഓവറും ഏഴു വിക്കറ്റും ബാക്കി നില്‍ക്കേ തന്നെ എതിരാളികളായ എസ്സെക്‌സ് പരാജയം രുചിച്ചു. തുടക്കത്തിലെ സ്പിന്‍ പരീക്ഷണത്തെ അതിജീവിച്ച ശേഷം എസ്സെക്‌സിന്റെ മുഴുവന്‍ ബൗളര്‍മാരെയും പിച്ചിച്ചീന്തി. മിഡിലെക്‌സിന് വേണ്ടിയുള്ള ആദ്യ മത്സരമായിരുന്നു ഇത്.

ഇംഗ്‌ളണ്ടിലും വെയ്ല്‍സിലുമായി നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകാനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിധി. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ഡിവിലിയേള്‌സിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ടീമില്‍ കളിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനോട് താരം പറഞ്ഞത് വാര്‍ത്തയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുമത്സരങ്ങളും 228 ഏകദിനങ്ങളും കളിച്ച താരമാണ് ഡിവിലിയേഴ്‌സ്.

കുടുംബത്തോടൊപ്പം കൂടതല്‍ സമയം ചെലവഴിക്കണം എന്ന കാരണം പറഞ്ഞാണ് ഡിവിലിയേഴ്‌സ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ബാറ്റ് ഏന്തിയ ശേഷം ആദ്യമായിട്ടാണ് ഡിവിലിയേഴ്‌സ് മത്സരത്തിനിറങ്ങിയത്.

Ads by Google
Ads by Google
Loading...
TRENDING NOW