Saturday, August 24, 2019 Last Updated 38 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

തിരക്ക്‌: പ്രത്യേക സര്‍വീസുമായി ദക്ഷിണ റെയില്‍വേ

uploads/news/2019/07/322955/5.jpg

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു കുറയ്‌ക്കാന്‍ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ്‌ നടത്തും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്‌ഷന്‍ സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ (നമ്പര്‍ 06037) അടുത്ത മാസം 2, 23, സെപ്‌റ്റംബര്‍ 13, 20, 27 തീയതികളില്‍ രാത്രി 8.10 നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടും.
അടുത്ത ദിവസം രാവിലെ 8.45ന്‌ എറണാകുളം ജങ്‌ഷനിലെത്തും. എറണാകുളം ജങ്‌ഷന്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ (നമ്പര്‍ 06038) അടുത്ത മാസം 4, 25, സെപ്‌റ്റംബര്‍ 22, 29 തീയതികളില്‍ രാത്രി ഏഴിന്‌ എറണാകുളം ജങ്‌ഷനില്‍നിന്ന്‌ പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 7.20നു ചെന്നൈ സെന്‍ട്രലിലെത്തും. ആര്‍ക്കോണം, കാട്‌പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, തൃശൂര്‍, ആലുവ എന്നിവിടങ്ങളിലായിരിക്കും സ്‌റ്റോപ്പ്‌. എറണാകുളം ജങ്‌ഷനിലേക്കുള്ള സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ എറണാകുളം ടൗണിലും ചെന്നൈ സെന്‍ട്രലിലേക്കുള്ള സ്‌പെഷല്‍ ഫെയര്‍ സ്‌പെഷല്‍ ട്രെയിന്‍ പെരമ്പൂരിലും നിര്‍ത്തും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്‌ഷന്‍ സുവിധ പ്രത്യേക പ്രതിവാര ട്രെയിന്‍ (നമ്പര്‍ 82631) അടുത്ത മാസം 30, സെപ്‌റ്റംബര്‍ ആറ്‌ തീയതികളില്‍ രാത്രി 8.10 നു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടും. അടുത്ത ദിവസം രാവിലെ 8.45ന്‌ എറണാകുളം ജങ്‌ഷനിലെത്തിച്ചേരും.
എറണാകുളം ജങ്‌ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക പ്രതിവാര ട്രെയിന്‍ (നമ്പര്‍ 82632) അടുത്ത മാസം 18, സെപ്‌റ്റംബര്‍ 2, 8, 15 തീയതികളില്‍ എറണാകുളം ജങ്‌ഷനില്‍നിന്നു പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.20നു ചെന്നൈ സെന്‍ട്രലിലെത്തും. ആര്‍ക്കോണം, കാട്‌പാടി, ജോലാര്‍പേട്ടൈ, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്‌ഷന്‍ സുവിധ സ്‌പെഷല്‍ ട്രെയിന്‍ എറണാകുളം ടൗണിലും എറണാകുളം ജങ്‌ഷന്‍- ചെന്നൈ സെന്‍ട്രല്‍ സുവിധ സ്‌പെഷല്‍ ട്രെയിന്‍ പെരമ്പൂരിലും നിര്‍ത്തും.
ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജങ്‌ഷന്‍ സുവിധ പ്രത്യേക ട്രെയിന്‍ (നമ്പര്‍ 82633) അടുത്ത 14നു രാത്രി ഏഴിനു ചെന്നൈ സെന്‍ട്രലില്‍നിന്നു പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.20ന്‌ എറണാകുളം ജങ്‌ഷനിലെത്തും. ആര്‍ക്കോണം, കാട്‌പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
ഹൈദരാബാദ്‌-കൊച്ചുവേളി പ്രത്യേക പ്രതിവാര ട്രെയിന്‍ (നമ്പര്‍ 07115) സെപ്‌റ്റംബര്‍ ഏഴു മുതല്‍ 28 വരെ ശനിയാഴ്‌ചകളില്‍ രാത്രി ഒന്‍പതിനു ഹൈദരാബാദില്‍നിന്നു പുറപ്പെടും. തിങ്കളാഴ്‌ചകളില്‍ പുലര്‍ച്ചെ 3.20 നു കൊച്ചുവേളിയിലെത്തും. കൊച്ചുവേളി-ഹൈദരാബാദ്‌ പ്രത്യേക പ്രതിവാര ട്രെയിന്‍ (നമ്പര്‍ 07116) സെപ്‌റ്റംബര്‍ ഒന്‍പതു മുതല്‍ 30 വരെ തിങ്കളാഴ്‌ചകളില്‍ രാവിലെ 7.45നു കൊച്ചുവേളിയില്‍നിന്നു പുറപ്പെട്ടു ചൊവ്വാഴ്‌ചകളില്‍ ഉച്ചയ്‌ക്കുശേഷം രണ്ടിനു ഹൈദരാബാദിലെത്തും. സെക്കന്തരാബാദ്‌, നല്‍ഗൊണ്ട, പിഡുഗുറല്ല, ഗുണ്ടൂര്‍, തെനാലി, ഓങ്കോള്‍, നെല്ലൂര്‍, ഗുഡൂര്‍, റെനിഗുണ്ട, തിരുപ്പതി, ചിറ്റൂര്‍, കാട്‌പാടി, അംബൂര്‍, വാണിയമ്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.
ഹൈദരാബാദ്‌-എറണാകുളം ജങ്‌ഷന്‍ പ്രത്യേക പ്രതിവാര സ്‌പെഷല്‍ ട്രെയിന്‍ (നമ്പര്‍ 07117) സെപ്‌റ്റംബര്‍ നാലു മുതല്‍ 25 വരെ, ബുധനാഴ്‌ചകളില്‍ ഉച്ചയ്‌ക്ക്‌ 12.50 നു ഹൈദരാബാദില്‍നിന്ന്‌ പുറപ്പെടും. വ്യാഴാഴ്‌ചകളില്‍ വൈകുന്നേരം 5.30ന്‌ എറണാകുളം ജങ്‌ഷനിലെത്തും.
എറണാകുളം ജങ്‌ഷന്‍-ഹൈദരാബാദ്‌ പ്രത്യേകപ്രതിവാര ട്രെയിന്‍ (നമ്പര്‍ 07118) സെപ്‌റ്റംബര്‍ അഞ്ചുമുതല്‍ 26 വരെ വ്യാഴാഴ്‌ചകളില്‍ രാത്രി 9.30ന്‌ എറണാകുളം ജങ്‌ഷനില്‍നിന്നു പുറപ്പെടും. വെള്ളിയാഴ്‌ചകളില്‍ രാത്രി 10.55നു ഹെദരാബാദിലെത്തും. സെക്കന്തരാബാദ്‌, നല്‍ഗൊണ്ട, പിഡുഗുറല്ല, ഗുണ്ടൂര്‍, തെനാലി, ഒങ്കോള്‍, നെല്ലൂര്‍, ഗുഡൂര്‍, റെനിഗുണ്ട, തിരുപ്പതി, ചിറ്റൂര്‍, കാട്‌പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്‌, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്‌, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW