Saturday, August 24, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

വാഗമണ്ണില്‍ ജീപ്പ്‌ മറിഞ്ഞ്‌ ഒരാള്‍ മരിച്ചു

uploads/news/2019/07/322951/13.jpg

വാഗമണ്‍: ജീപ്പ്‌ 200 അടി താഴ്‌ചയിലേക്കു മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഹുണ്ടായി കമ്പനിയിലെ ജീവനക്കാരന്‍ മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശി ദീപക്‌സിങ്‌ ഠാക്കൂറാണ്‌ (44) മരിച്ചത്‌. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.
ജീപ്പിലുണ്ടായിരുന്ന എം.എം.ജെ പ്ലാന്റേഷന്‍ ഉടമ പാലാ മണര്‍കാട്‌ ജോസഫ്‌ മാത്യു ജൂനിയര്‍ (54), മധ്യപ്രദേശ്‌ സ്വദേശി പ്രദീഷ്‌ (33) എന്നിവരെ പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എം.ജെ എസ്‌റ്റേറ്റിനുള്ളില്‍ അറവുകാട്‌ ഭാഗത്തായിരുന്നു അപകടം. എസ്‌റ്റേറ്റിലെത്തിയ ഇവര്‍ ജീപ്പില്‍ തോട്ടത്തിലൂടെ ചുറ്റിക്കറങ്ങുന്നതിനിടെ റോഡില്‍നിന്നു തെന്നിമാറിയ ജീപ്പ്‌ പുല്ലിലൂടെ നിരങ്ങി താഴ്‌ചയിലേക്കു മറിയുകയായിരുന്നു. ജീപ്പ്‌ മറിയുന്നതിനിടെ ജോസഫ്‌ മാത്യു തെറിച്ചുവീണു. മറ്റു രണ്ടുപേരും മറിഞ്ഞ ജീപ്പിനടിയില്‍പ്പെട്ടു. അപകടവിവരം അറിഞ്ഞെത്തിയ ഡ്രൈവര്‍മാരും വാഗമണ്‍ പോലീസും ചേര്‍ന്ന്‌ ജീപ്പ്‌ ഉയര്‍ത്തിയാണ്‌ ജീപ്പിനടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്‌.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW