Wednesday, August 21, 2019 Last Updated 43 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.16 AM

കുല്‍ഭൂഷണെ വിട്ടയയ്‌ക്കണം; പാകിസ്‌താനോട്‌ ഇന്ത്യ

uploads/news/2019/07/322926/4.jpg

ന്യൂഡല്‍ഹി: പാകിസ്‌താന്‍ സൈനിക കോടതിയുടെ വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി(ഐ.സി.ജെ) മരവിപ്പിച്ചതിനു പിന്നാലെ, കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്നും നാട്ടിലേക്കു തിരിച്ചയക്കണമെന്നും ആവശ്യപ്പെട്ട്‌ ഇന്ത്യ. ജാദവ്‌ നിരപരാധിയാണെന്നു തെളിഞ്ഞതായും രാജ്യാന്തര കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നതായും വിദേശകാര്യമന്ത്രി എസ്‌. ജയശങ്കര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടത്തിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
ജാദവിന്‌ നിയമസഹായമെത്തിക്കാന്‍ രാജ്യാന്തര കോടതി അനുമതി നല്‍കിയിട്ടുണ്ട്‌. ഈ വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട്‌ അദ്ദേഹത്തെ മോചിപ്പിക്കാനും ഇന്ത്യയിലേക്കു തിരിച്ചയക്കാനും പാകിസ്‌താന്‍ തയാറാകണമെന്നും എസ്‌. ജയശങ്കര്‍ ആവശ്യപ്പെട്ടു. വിയന്ന കരാര്‍ പാകിസ്‌താന്‍ ലംഘിച്ചെന്ന ഇന്ത്യയുടെ വാദം രാജ്യാന്തര കോടതി അംഗീകരിച്ചു. കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷ ഉറപ്പുവരുത്താനും അദ്ദേഹത്തെ എത്രയുംവേഗം നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുമുള്ള ശ്രമം സര്‍ക്കാര്‍ തുടരും-അദ്ദേഹം പറഞ്ഞു.

Ads by Google
Friday 19 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW