Tuesday, August 20, 2019 Last Updated 16 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.16 AM

അയോധ്യാ കേസില്‍ മധ്യസ്‌ഥശ്രമം തുടരും

uploads/news/2019/07/322922/6.jpg

ന്യൂഡല്‍ഹി: അയോധ്യാ ഭൂമിത്തര്‍ക്കത്തില്‍ ഈ മാസം 31 വരെ മധ്യസ്‌ഥശ്രമം തുടരാന്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ദേശം. മധ്യസ്‌ഥ സമിതിയുടെ ഇടപെടലില്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ കേസ്‌ ഓഗസ്‌റ്റ്‌ രണ്ടിനു വീണ്ടും പരിഗണിക്കുമെന്നും ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ ബെഞ്ച്‌ വ്യക്‌തമാക്കി. തര്‍ക്കത്തില്‍ സുപ്രീം കോടതി നിയോഗിച്ച ജസ്‌റ്റിസ്‌ (റിട്ട.) എഫ്‌.എം.ഐ. കലീഫുള്ള അധ്യക്ഷനായ മധ്യസ്‌ഥ സമിതി കഴിഞ്ഞ 13 നു സമര്‍പ്പിച്ച തല്‍സ്‌ഥിതി റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷമാണു കോടതി തീരുമാനം. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമായി തുടരുമെന്നു കോടതി വ്യക്‌തമാക്കി. നേരത്തെ കേസിലെ ഒരു കക്ഷി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച്‌ മധ്യസ്‌ഥ സമിതിയോടു ഈ മാസം 18 ന്‌ മുമ്പ്‌ തല്‍സ്‌ഥിതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനും മധ്യസ്‌ഥശ്രമം വിജയിക്കില്ലെന്നു സമിതി അറിയിച്ചാല്‍, 25 മുതല്‍ അതിവേഗ വിചാരണ ആരംഭിക്കുമെന്നും ബെഞ്ച്‌ വ്യക്‌തമാക്കിയിരുന്നു. വിചാരണ നടപടികള്‍ക്കുള്ള രേഖകള്‍ തയാറാക്കാന്‍ ഇന്നലത്തെ വിധിയില്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ മാര്‍ച്ച്‌ എട്ടിനാണു ജസ്‌റ്റിസ്‌ എഫ്‌.എം.ഐ. കലീഫുള്ള, ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകനും മധ്യസ്‌ഥശ്രമങ്ങളിലെ വിദഗ്‌ധനുമായ ശ്രീംരാം പഞ്ചു എന്നിവരടങ്ങിയ മൂന്നംഗ മധ്യസ്‌ഥ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്‌. സമിതി ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തുകയും പ്രാഥമിക റിപ്പോര്‍ട്ട്‌ സുപ്രീം കോടതിക്ക്‌ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്നു കൂടുതല്‍ സമയം ആവശ്യമുള്ളതിനാല്‍ ഓഗസ്‌റ്റ്‌ 15 വരെ സമയം നേടുകയും ചെയ്‌തു.
ഇതിനു പിന്നാലെയാണു ഹിന്ദുമഹാസഭ നേതാവും കേസിലെ കക്ഷിയുമായ ഗോപാല്‍സിങ്‌ വിശാരദ്‌ മധ്യസ്‌ഥശ്രമം ഇതുവരെ ഫലം കാണാത്ത സാഹചര്യത്തില്‍ കേസ്‌ നടപടികളുമായി മുന്നോട്ടുപോകണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്‌. ജസ്‌റ്റിസുമാരായ എസ്‌എ. ബോബ്‌ഡെ, ഡി.വൈ. ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷണ്‍, അബ്‌ദുള്‍ നസീര്‍ എന്നിവരാണ്‌ കേസ്‌ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.

Ads by Google
Friday 19 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW