Monday, August 19, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

എം.ബി.ബി.എസ്‌. ക്വാട്ട: സിംഗിള്‍ ബെഞ്ച്‌ വിധി സ്‌റ്റേ ചെയ്‌തു

ന്യൂഡല്‍ഹി': ഇ.എസ്‌ഐ. മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്‌. സീറ്റുകളിലേക്ക്‌ ഇ.എസ്‌.ഐ അംഗങ്ങളായിട്ടുള്ള തൊഴിലാളിക ളുടെ മക്കള്‍ക്കുള്ള ക്വാട്ടയിലേക്ക്‌ പ്രവേശനം തടഞ്ഞ മദ്രാസ്‌ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച്‌ വിധി ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു.
ഇതോടെ പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതിന്‌ ഇ.എസ്‌.ഐ.ഡയറക്‌ടര്‍ ജനറലിന്‌ തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ.എസ്‌.ഐ കോര്‍പറേഷന്‍ കത്തയച്ചു. ഇ.എസ്‌.ഐക്കുവേണ്ടി തമിഴ്‌നാട്ടിലെ പ്രമുഖ അഭിഭാഷകന്‍ രാമചന്ദ്രമൂര്‍ത്തി ഹാജരായി.
കേരളത്തില്‍നിന്ന്‌ പത്തു വിദ്യാര്‍ഥികള്‍ കേസില്‍ കക്ഷിചേര്‍ന്നിരുന്നു. അവര്‍ക്കുവേണ്ടി നളിനി ചിദംബരം ഹാജരായി. ഇ എസ്‌.ഐ. 24000 കോടി രൂപ ചെലവഴിച്ചാണ്‌ ഒമ്പതു മെഡിക്കല്‍ കോളജുകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്‌. പ്രതിവര്‍ഷം 24,000 രൂപയാണ്‌ ഫീസ്‌. കേരളത്തിലെ കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ 100 സീറ്റില്‍ 35 സീറ്റ്‌ തൊഴിലാളികളുടെ മക്കള്‍ക്കായി നീക്കിവച്ചതാണ്‌. ഇ.എസ്‌.ഐ. ആശുപത്രികളിലെ ആകെയുള്ള 900 സീറ്റില്‍ 346 സീറ്റ്‌ തൊഴിലാളികളുടെ മക്കള്‍ക്കുവേണ്ടി നീക്കിവച്ചതാണ്‌.
ഇതിനെതിരേ യായിരുന്നു കേസ്‌. കോടതി ഉത്തരവു പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്ന്‌ ഇ.എസ്‌.ഐ ബോര്‍ഡ്‌ അംഗവും ബി.എം.എസ്‌ നേതാവുമായ വി.രാധാകൃഷ്‌ണന്‍ പറഞ്ഞു.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW