Monday, August 26, 2019 Last Updated 19 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ നാളെ കേരളത്തില്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ-പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനു നാളെ കേരളത്തിലെത്തും. രാവിലെ എട്ടിനു നെടുമ്പാശേരിയിലെത്തുന്ന അദ്ദേഹം 8.30 ന്‌ ആലുവയിലെ തന്ത്രവിദ്യാപീഠം സന്ദര്‍ശിക്കും. ഒന്‍പതിന്‌ ആര്‍.എസ്‌.എസ്‌. പ്രാന്ത്‌ സംഘചാലക്‌ പി.ഇ.ബി. മേനോനുമായും 12 ന്‌ എസ്‌.എന്‍.ഡി.പി. പ്രസിഡന്റ്‌ ഡോ.എം.എന്‍. സോമനുമായും കൂടിക്കാഴ്‌ച നടത്തും. 10.30 നു കാലടിയിലെ ആദിശങ്കരസ്‌തൂപവും 11നു ശൃംഗേരി മഠവും സന്ദര്‍ശിക്കും. 12.45 ന്‌ ആലുവ ഗസ്‌റ്റ്‌ ഹൗസില്‍ ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്‌ച.
മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍മ്മാണം തടസപ്പെട്ട കുതിരാന്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിട്ടു നാലിനു വിലയിരുത്തും. ആറിനു തേക്കിന്‍കാട്‌ മൈതാനത്തു ജന്മഭൂമി ലെജന്‍ഡ്‌സ്‌ ഓഫ്‌ കേരള അവാര്‍ഡ്‌ നൈറ്റില്‍ പങ്കെടുത്തശേഷം ആലുവയിലേക്കു പോകും. പിറ്റേന്നു രാവിലെ ഡല്‍ഹിയിലേക്കു മടങ്ങും.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW