Friday, August 23, 2019 Last Updated 59 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

മണ്ടേലയുടെ ഓര്‍മ പുതുക്കി പ്രിയങ്ക

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ പുതുക്കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ര്‌ടീയത്തിലിറങ്ങണമെന്ന്‌ തന്നോട്‌ ആദ്യം നിര്‍ദേശിച്ചത്‌ നെല്‍സണ്‍ "അങ്കിളാ"ണെന്ന്‌ പ്രിയങ്ക ട്വീറ്റ്‌ ചെയ്‌തു. മണ്ടേലയോടൊപ്പമുള്ള ചിത്രം സഹിതമാണ്‌ പ്രിയങ്കയുടെ ട്വീറ്റ്‌്. നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ്‌ ലോകം ഇന്ന്‌ ഏറ്റവും ആഗ്രഹിക്കുന്നത്‌. അദ്ദേഹം എനിക്ക്‌ "അങ്കിള്‍ നെല്‍സണ"ായിരുന്നു. മണ്ടേല എന്നും പ്രചോദനവും മാര്‍ഗദര്‍ശിയുമായിരിക്കും- ട്വീറ്റ്‌ തുടരുന്നു. മണ്ടേല 1994 മുതല്‍ 1999 വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നു. 1990 ല്‍ ഭാരതരത്‌നം നല്‍കി ആദരിച്ചു. 1993 ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW