Tuesday, August 20, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

മായാവതിയുടെ സഹോദരന്റെ 400 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ സഹോദരന്‍ ബിനാമിപ്പേരില്‍ സമ്പാദിച്ച 400 കോടി രൂപയുടെ ഭൂസ്വത്ത്‌ ആദായനികുതി വകുപ്പ്‌ കണ്ടുകെട്ടി. നോയ്‌ഡയില്‍ മായാവതിയുടെ സഹോദരന്‍ ആനന്ദ്‌ കുമാര്‍, ഭാര്യ വിചിതര്‍ ലത എന്നിവരുടേതെന്നു കണ്ടെത്തിയ ഏഴേക്കര്‍ ഭൂമിയാണ്‌ കണ്ടുകെട്ടിയത്‌. ആദായനികുതി വകുപ്പിന്റെ ഭാഗമായ ബിനാമി നിരോധന യൂണിറ്റ്‌ കഴിഞ്ഞ 16-നു പുറപ്പെടുവിച്ച ഉത്തരവ്‌ പ്രകാരമാണു നടപടി. മായാവതി അടുത്തിടെ ആനന്ദ്‌ കുമാറിനെ ബി.എസ്‌.പിയുടെ ദേശീയ ഉപാധ്യക്ഷനായി നിയമിച്ചിരുന്നു.
അന്വേഷണത്തില്‍ കുറ്റക്കാരെന്നു തെളിഞ്ഞാല്‍ ഏഴു വര്‍ഷം വരെ കഠിനതടവും ബിനാമിപ്പേരില്‍ സമ്പാദിച്ച സ്വത്തിന്റെ വിപണിവിലയുടെ 25 ശതമാനം വരുന്ന പിഴയുമാണു ശിക്ഷ. ബിനാമി സ്വത്തിടപാട്‌ നിരോധന നിയമം 1988-ല്‍ പാസാക്കിയതാണെങ്കിലും കഴിഞ്ഞ മോഡി സര്‍ക്കാരാണു പ്രാവര്‍ത്തികമാക്കിയത്‌.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW