Wednesday, August 21, 2019 Last Updated 3 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.15 AM

ടെലിവിഷന്‍ താരങ്ങള്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെലിബ്രിറ്റി എം.പിമാര്‍ക്ക്‌ മറുപടിയെന്നോണം പതിമൂന്നോളം ടെലിവിഷന്‍ താരങ്ങള്‍ പശ്‌ചിമ ബംഗാളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
ബംഗാളിലെ സിനിമ-ടെലിവിഷന്‍ രംഗത്തെ പ്രമുഖരായ ഋഷി കൗശിക്‌, പര്‍ണോ മിത്ര, കാഞ്ചന മൊയ്‌ത്ര, രൂപാഞ്‌ജന മിത്ര, ബിശ്വജിത്ത്‌ ഗാംഗുലി, ദേബ്‌ രഞ്‌ജന്‍ നാഗ്‌, അരിന്ദം ഹാല്‍ദര്‍, മൗമിത ഗുപ്‌ത, അനിന്‍ദയ ബാനര്‍ജി, സൗരവ്‌ ചക്രവര്‍ത്തി, രൂപ ഭട്ടാചാര്യ, അഞ്‌ജന ബസു, കൗശിക്‌ ചക്രവര്‍ത്തി എന്നിവരാണ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന്‌ ലോക്‌സഭയിലേക്ക്‌ ജയിച്ച മിമി ചക്രവര്‍ത്തിയും നുസ്രത്ത്‌ ജഹാനും ദേശീയശ്രദ്ധയാകര്‍ഷിച്ച പിന്നാലെയാണ്‌ ബി.ജെ.പിയിലേക്ക്‌ ടെലിവിഷന്‍ താരങ്ങള്‍ ഒഴുകിയെത്തിയത്‌.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ ഭീഷണിപ്പെടുത്തുന്ന പശ്‌ചാത്തലത്തില്‍ ബംഗാളിലിപ്പോള്‍ ബി.ജെ.പിയില്‍ അംഗമാകുന്നത്‌ സാഹസമാണെന്നിരിക്കെ ബി.ജെ.പിയിലേക്കു വന്ന താരങ്ങളുടെ ധൈര്യത്തിനു മുന്നില്‍ തലകുനിക്കുന്നതായി പാര്‍ട്ടി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ്‌ ഘോഷ്‌ പറഞ്ഞു.

Ads by Google
Friday 19 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW