Tuesday, August 20, 2019 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

നൊബേല്‍ ജേതാവിനെ ട്രംപിന്‌ അറിയില്ല!

uploads/news/2019/07/322909/0.jpg

വാഷിങ്‌ഡണ്‍: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ യസീദി വനിത നാദിയ മുറാദ്‌ ആരാണെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്‌ അറിയില്ല. ഇറാഖിലെ ഐ.എസ്‌. ഭീകരരുടെ ആക്രമണത്തെത്തുടര്‍ന്നു പലായനം ചെയ്‌ത യസീദികളില്‍ ഒരാളാണു നാദിയ മുറാദ്‌. വിവിധ ഭീകര സംഘടനകളുടെ ആക്രമണങ്ങള്‍ നേരിടേണ്ട വന്നവരുടെ കൂട്ടായ്‌മയ്‌ക്കൊപ്പം ഡോണള്‍ഡ്‌ ട്രംപുമായി കൂടിക്കാഴ്‌ച നടത്താനെത്തിയതായിരുന്നു നാദിയ മുറാദ്‌. കാണാതായ 3000 യസീദികളെ കണ്ടെത്താന്‍ സഹായിക്കണമെന്നു നാദിയ ട്രംപിനോട്‌ അഭ്യര്‍ഥിച്ചു. തുടര്‍ന്നായിരുന്നു ട്രംപിന്റെ ചോദ്യം. സ്വന്തം പീഡന കഥകള്‍ എഴുതിയാണു നാദിയ നോേബല്‍ സമ്മാനം നേടിയത്‌.
യു.എസ്‌. പ്രസിഡന്റിന്‌ തന്നെക്കുറിച്ച്‌ ഒന്നും അറിയില്ലെന്നു മനസിലായതോടെ നാദിയയ്‌ക്കു കഥകള്‍ ആവര്‍ത്തിക്കേണ്ടി വന്നു. നാദിയ മൂന്നു വര്‍ഷത്തോളം ഐ.എസ്‌. പിടിയിലായിരുന്നു. നാദിയയ്‌ക്ക്‌ ലൈംഗിക പീഡനങ്ങളും നേരിടേണ്ടി വന്നു. നാദിയ തന്റെ അനുഭവങ്ങള്‍ "ദ്‌ ലാസ്‌റ്റ്‌ ഗേള്‍" എന്ന പുസ്‌തകത്തിലൂടെയാണു ലോകത്തെ അറിയിച്ചത്‌.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW