Friday, August 23, 2019 Last Updated 44 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ്‌ ഖാഖാന്‍ അബ്ബാസി അറസ്‌റ്റില്‍

uploads/news/2019/07/322908/2.jpg

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ഷാഹിദ്‌ ഖാഖാന്‍ അബ്ബാസിയെ അഴിമതിക്കേസുമായി ബന്ധപ്പെട്ടു നാഷണല്‍ അകൗണ്ടബിലിറ്റി ബ്യൂറോ (എന്‍.എ.ബി.) അറസ്‌റ്റ്‌ ചെയ്‌തു. പത്രസമ്മേളനം നടത്താന്‍ ലാഹോറിലേക്കു പോകുന്ന വഴിയാണ്‌ അബ്ബാസിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.
നവാസ്‌ ഷെരീഫിനും ആസിഫ്‌ അലി സര്‍ദാരിക്കും ശേഷം പാകിസ്‌താനില്‍ അഴിമതിക്കേസില്‍ അറസ്‌റ്റിലാകുന്ന മൂന്നാമത്തെ വലിയ രാഷ്‌ട്രീയ നേതാവാണ്‌. അനധികൃതമായി എല്‍.എന്‍.ജി. (ദ്രവീകൃത പ്രകൃതിവാതകം) ടെര്‍മിനല്‍ കരാറുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിലാണു പിടിയിലായത്‌.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW