Friday, August 23, 2019 Last Updated 52 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

സയിദിനെ പാര്‍പ്പിച്ചിരിക്കുന്നതു ജയില്‍ സൂപ്രണ്ടിന്റെ ബംഗ്ലാവില്‍

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ കഴിഞ്ഞ ദിവസം തടവിലാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ്‌ സയിദിനെ പാര്‍പ്പിച്ചിരിക്കുന്നതു ജയില്‍ സൂപ്രണ്ടിന്റെ ബംഗ്ലാവില്‍. ഇന്ത്യയിലെയും യു.എസിലെയും രഹസ്യാന്വേഷണ ഏജന്‍സികളാണു വിവരം പുറത്തുവിട്ടത്‌.
ഇസ്ലാമാബാദിലെ ഗുര്‍ജന്‍വാല ജയില്‍ സൂപ്രണ്ടിന്റെ ബംഗ്ലാവിലാണു ഹാഫിസ്‌ സയിദ്‌ വിശിഷ്‌ട വ്യക്‌തിയായി കഴിയുന്നത്‌. സ്വന്തം ആഡംബര വാഹനത്തിലാണു സയിദ്‌ ജയിലിലെത്തിയത്‌.
വീട്ടില്‍നിന്നു കൊണ്ടുവരുന്ന ഭക്ഷണമാണു സയിദ്‌ കഴിക്കുന്നതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടു. സയിദിനെ ഏഴു ദിവസത്തേക്കു ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടിരുന്നു.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW