Tuesday, August 20, 2019 Last Updated 2 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

വിധി പാകിസ്‌താന്‌ അനുകൂലമെന്ന്‌ ഖുറേഷി

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ ജയിലില്‍ കിടക്കുന്ന നാവിക സേന മുന്‍ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ഹര്‍ജി തള്ളിയ രാജ്യാന്തര നീതിനായ കോടതി വിധി പാകിസ്‌താന്റെ വിജയമാണെന്നു വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ്‌ ഖുറേഷി.
കുല്‍ഭൂഷണ്‍ ജാദവ്‌ പാകിസ്‌താന്‍ ജയിലില്‍ തുടരുമെന്നും രാജ്യത്തെ നിയമങ്ങള്‍ക്കനുസരിച്ചു വിചാരണ തുടരുമെന്നും ഖുറേഷി പ്രതികരിച്ചു.
ഇത്‌ പാകിസ്‌താന്റെ വിജയമാണെന്നും ഖുറേഷി ട്വീറ്റ്‌ ചെയ്‌തു.
കുല്‍ഭൂഷന്റെ മോചനം എന്ന ആവശ്യം രാജ്യാന്തര നീതിന്യായ കോടതി അംഗീകരിച്ചില്ല. തിരികെ അയക്കണമെന്നുള്ള ആവശ്യവും നിരാകരിച്ചു. ഇനിയും ഇന്ത്യ ഇത്‌ ജയം എന്നവകാശപ്പെടുകയാണെങ്കില്‍ "ഭാഗ്യം തുണയ്‌ക്കട്ടെ" എന്നും ഖുറേഷി ട്വീറ്റ്‌ ചെയ്‌തു.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW