Monday, August 26, 2019 Last Updated 9 Min 5 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.14 AM

ജപ്പാനില്‍ ആനിമേഷന്‍ കമ്പനിയില്‍ തീപിടിത്തം: 24 പേര്‍ മരിച്ചു

ടോക്കിയോ: ജപ്പാനിലെ അനിമേഷന്‍ കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ കുറഞ്ഞത്‌ 24 പേര്‍ മരിച്ചതായി സംശയിക്കുന്നു. ക്യോട്ടോ നഗരത്തിലുള്ള അനിമേഷന്‍ കമ്പനിയിലാണു തീപിടിത്തമുണ്ടായത്‌. അജ്‌ഞാതന്‍ കമ്പനിക്കു തീയിട്ടതാണെന്നാണു സൂചന.
ഒരാളെ അറസ്‌റ്റ്‌ ചെയ്‌തതായും സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.
ഇയാള്‍ ദ്രാവകരൂപത്തലുള്ള എന്തോ പടര്‍ത്തുകയും അതില്‍നിന്നുമാണ്‌ അഗ്നി പടര്‍ന്നതെന്നും സംശയിച്ചാണ്‌ അറസ്‌റ്റ്‌. ദുരന്തം നടക്കുമ്പോള്‍ 70 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ജനലുകളില്‍നിന്നു കട്ടിയുള്ള വെളുത്ത പുകയും തീയും പുറത്തേക്കു വരുന്നതുകണ്ട്‌ ആളുകള്‍ പരിഭ്രാന്തരായി.

Ads by Google
Friday 19 Jul 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW